കള്ള നോട്ടുകൾ കൂടുതൽ 2000 രൂപയിലല്ല; വ്യാജൻ കൂടുതൽ ഈ നോട്ടിലെന്ന് ആർബിഐ

Published : May 31, 2023, 11:12 AM ISTUpdated : May 31, 2023, 12:49 PM IST
കള്ള നോട്ടുകൾ കൂടുതൽ 2000 രൂപയിലല്ല; വ്യാജൻ കൂടുതൽ ഈ നോട്ടിലെന്ന് ആർബിഐ

Synopsis

2000 രൂപ നോട്ടിനേക്കാള്‍ കള്ള നോട്ടുകൾ പ്രചാരത്തിലുള്ളത് ഏത് നോട്ടുകളിലെന്ന് വ്യക്തമാക്കി ആർബിഐ. കള്ളനോട്ടുകളുടെ എണ്ണം 14.4 ശതമാനം വർദ്ധിച്ചു

ദില്ലി: 2000 രൂപയേക്കാൾ വ്യാജ നോട്ടുകൾ പ്രചാരത്തിലുള്ളത് 500 രൂപയുടെ നോട്ടുകളിലെന്ന് വ്യക്തമാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാർഷിക റിപ്പോർട്ട്. മുൻവർഷത്തെ അപേക്ഷിച്ച് ഈ വര്ഷം കണ്ടെത്തിയ 500 രൂപ മൂല്യമുള്ള കള്ളനോട്ടുകളുടെ എണ്ണം 14.4 ശതമാനം വർദ്ധിച്ച്  91,110 എണ്ണമായിട്ടുണ്ട്.  ഇതേ കാലയളവിൽ കണ്ടെത്തിയ 2,000 രൂപ നോട്ടുകളുടെ മൂല്യം 9,806 രൂപയായി കുറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

മുൻവർഷത്തെ അപേക്ഷിച്ച്, പുതിയ പതിപ്പിലുള്ള 20 രൂപ നോട്ടുകളിൽ കള്ള നോട്ടുകൾ 8.4 ശതമാനം വർധിച്ചിട്ടുണ്ട്. അതേസമയം, 10, 100, 2000 രൂപയുടെ കള്ളനോട്ടുകളിൽ 11.6 ശതമാനം കുറവുണ്ടായതായി ആർബിഐ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ALSO READ: 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാൻ ബാങ്കിൽ ക്യു നിൽക്കേണ്ട; സിഡിഎം വഴി എങ്ങനെ നിക്ഷേപിക്കാം

ബാങ്കിംഗ് മേഖലയിൽ കണ്ടെത്തിയ മൊത്തം വ്യാജ ഇന്ത്യൻ കറൻസി നോട്ടുകളുടെ (എഫ്ഐസിഎൻ) എണ്ണം മുൻ സാമ്പത്തിക വർഷത്തിലെ 2,30,971 എണ്ണത്തിനേക്കാൾ ഈ വര്ഷം 2,25,769 എണ്ണങ്ങളായി കുറഞ്ഞു. 2022-23 കാലയളവിൽ, ബാങ്കിംഗ് മേഖലയിൽ കണ്ടെത്തിയ മൊത്തം വ്യാജ ഇന്ത്യൻ കറൻസി നോട്ടുകളിൽ  4.6 ശതമാനം റിസർവ് ബാങ്കിലും 95.4 ശതമാനം മറ്റ് ബാങ്കുകളിലുമാണ് കണ്ടെത്തിയത്,

2020-21ൽ കള്ള നോട്ടുകൾ കുറഞ്ഞെങ്കിലും 2021-22ൽ കള്ളനോട്ട് 10.7 ശതമാനം വർധിച്ചു, 500 രൂപ മൂല്യമുള്ള വ്യാജ നോട്ടുകൾ 102 ശതമാനം വർദ്ധിച്ചു. 2022-23 കാലയളവിൽ സെക്യൂരിറ്റി പ്രിന്റിംഗിനായി ആകെ ചെലവായത് 4,682.80 കോടി രൂപയായിരുന്നു, മുൻ വർഷം ഇത് 4,984.80 കോടി രൂപയായിരുന്നുവെന്ന് ആർബിഐ റിപ്പോർട്ടിൽ പറയുന്നു.

അതിനിടെ, മെയ് 19 ന് 2000 രൂപ മൂല്യമുള്ള നോട്ടുകൾ ആർബിഐ  പ്രചാരത്തിൽ നിന്ന് പിൻവലിച്ചു. 2000 രൂപയുടെ നോട്ടുകൾ വിതരണം ചെയ്യുന്നത് ഉടൻ തന്നെ നിർത്താൻ ബാങ്കുകളോട് നിർദ്ദേശിച്ചു. 2023 സെപ്‌റ്റംബർ 30-നകം ഈ നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റിവാങ്ങനോ ഇന്ത്യയിലെ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും