
മുംബൈ: 20,000 കോടി രൂപയുടെ കടപത്രങ്ങള്‍ വാങ്ങാന്‍ പദ്ധതിയിട്ട് റിസര്‍വ് ബാങ്ക്. ജി-സാപ് 2.0 പദ്ധതി പ്രകാരമാണ് ആര്‍ബിഐ കടപത്രങ്ങള്‍ വാങ്ങുന്നത്. വ്യാഴാഴ്ചയാണ് നടപടിക്രമങ്ങള്‍.
ജി- സാപ് 2.0 പദ്ധതി പ്രകാരം ജൂലൈ- സെപ്റ്റംബര്‍ കാലയളവില്‍ 1.2 ലക്ഷം കോടി രൂപയുടെ കടപത്രങ്ങള്‍ വാങ്ങുമെന്ന് ഗവര്‍ണര്‍ ശക്തികാന്ത ദാസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ധനകാര്യ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ വിപണിക്ക് പിന്തുണ നല്‍കുകയെന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ റിസര്‍വ് ബാങ്കിന്റെ നടപടി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona