രാജ്യത്ത് ഒരു ബാങ്ക് കൂടി അടച്ചുപൂട്ടി, നിക്ഷേപകര്‍ക്ക് പണം ലഭിക്കുമെന്ന് റിസര്‍വ് ബാങ്കിന്റെ ഉറപ്പ്

By Web TeamFirst Published Aug 15, 2021, 10:50 PM IST
Highlights

ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷനില്‍ നിന്നും 95% നിക്ഷേപകര്‍ക്കും മുഴുവന്‍ തുകയും തിരിച്ചുകിട്ടുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

മുംബൈ: മഹാരാഷ്ട്രയിലെ കര്‍ണ്ണല നഗരി സഹകാരി ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി. ബാങ്കിലെ 95 ശതമാനം നിക്ഷേപകര്‍ക്കും മുഴുവന്‍ തുകയും തിരിച്ചു കിട്ടുമെന്നാണ് വാഗ്ദാനം. 2021 ഓഗസ്റ്റ് 13 ആയിരുന്നു ബാങ്കിന്റെ അവസാന പ്രവൃത്തി ദിവസമെന്നും ആര്‍ബിഐ വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ സഹകരണവകുപ്പ് രജിസ്ട്രാറും സഹകരണ കമ്മീഷണറും ഇതേ ആവശ്യവുമായി തങ്ങളെ സമീപിച്ചിരുന്നതായി റിസര്‍വ് ബാങ്ക് അറിയിച്ചു. ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷനില്‍ നിന്നും 95% നിക്ഷേപകര്‍ക്കും മുഴുവന്‍ തുകയും തിരിച്ചുകിട്ടുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

 നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ ബാങ്കിന് നിക്ഷേപകര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചു നല്‍കാന്‍ കഴിയില്ല എന്ന് വ്യക്തമായതോടെയാണ് ലൈസന്‍സ് റദ്ദാക്കാനുള്ള തീരുമാനം. ലൈസന്‍സ് റദ്ദായതോടെ ഇനി ബാങ്കിന് നിക്ഷേപകരില്‍ നിന്ന് പണം സ്വീകരിക്കാനോ നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കാനോ സാധിക്കുകയില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!