Paytm : പേടിഎം പെയ്മെൻറ് ബാങ്കിന് നിയന്ത്രണമേർപ്പെടുത്തി ആർബിഐ; പുതിയ ഉപഭോക്താക്കളെ ചേർക്കരുത്

Web Desk   | Asianet News
Published : Mar 11, 2022, 07:16 PM ISTUpdated : Mar 11, 2022, 07:21 PM IST
Paytm : പേടിഎം പെയ്മെൻറ് ബാങ്കിന് നിയന്ത്രണമേർപ്പെടുത്തി ആർബിഐ; പുതിയ ഉപഭോക്താക്കളെ ചേർക്കരുത്

Synopsis

ആദായ നികുതി ഓഡിറ്റ് നടത്താൻ പ്രത്യേക കമ്പനി നിയോഗിക്കണം. ഓഡിറ്റ് റിപ്പോർട്ട് ആർബിഐ വിലയിരുത്തിയ ശേഷമാകും തുടർ നടപടികളെന്നും നോട്ടീസിൽ പറയുന്നു. 

ദില്ലി: പേടിഎം (Paytm)  പെയ്മെൻറ് ബാങ്കിന് ആർബിഐ (RBI)  നിയന്ത്രണമേർപ്പെടുത്തി. പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത് നിർത്തിവെക്കാൻ ആർബിഐ നിർദേശിച്ചു. 

ആദായ നികുതി ഓഡിറ്റ് നടത്താൻ പ്രത്യേക കമ്പനി നിയോഗിക്കണം. ഓഡിറ്റ് റിപ്പോർട്ട് ആർബിഐ വിലയിരുത്തിയ ശേഷമാകും തുടർ നടപടികളെന്നും നോട്ടീസിൽ പറയുന്നു. ബാങ്കിംഗ് റെഗുലേഷൻ നിയമത്തിലെ സെക്ഷൻ 35 എ പ്രകാരമാണ് നടപടി. 

Read Also: ലോട്ടറിയടിച്ച പണം എങ്ങനെ വിനിയോ​ഗിക്കാം? പരിശീലനം നൽകാൻ സർക്കാർ

സംസ്ഥാന ലോട്ടറിയിലൂടെ വൻ തുക സമ്മാനമായി ലഭിക്കുന്നവർക്ക് പരിശീലനം. ഭാഗ്യക്കുറികള്‍ ലഭിക്കുന്നവര്‍ക്ക് പണം എങ്ങനെ വിനിയോഗിക്കണം എന്നതിലാണ് പരിശീലനം നല്‍കുകയെന്ന് ധനമന്ത്രി കെ ബാലഗോപാല്‍ (K N Balagopal) ബജറ്റിൽ അറിയിച്ചു(Kerala Budget 2022). ഭാഗ്യക്കുറി വകുപ്പിന്‍റെ നേതൃത്വത്തിൽ സാമ്പത്തിക വിദഗ്ധരുമായി ചേർന്ന് ധനകാര്യ മാനേജ്മെന്‍റിലാകും പരിശീലനം.

ഭാഗ്യക്കുറി ടിക്കറ്റിൽ നിലവിലുള്ളതിനെക്കാൾ മെച്ചപ്പെട്ട സുരക്ഷാ സംവിധാനം ഒരുക്കും. കൊവിഡിനെ തുടർന്ന് നിർത്തിവെച്ച ലോട്ടറികൾ പൂർണമായി പുനഃസ്ഥാപിക്കും. കൊവിഡിന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് ലോട്ടറികളുടെ ഘടനയും പ്രവർത്തനങ്ങളും എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. എഴുത്തുലോട്ടറി പോലുള്ള അനധികൃത ഭാഗ്യക്കുറികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പ്രത്യേക സെൽ രൂപീകരിക്കുമെന്നും ബജറ്റ് നിർദേശങ്ങളിൽ ധനമന്ത്രി വ്യക്തമാക്കി. ടിക്കറ്റുകളിൽ നിലവിൽ ഉള്ളതിനെക്കാൾ കൂടുതൽ സുരക്ഷാ സൗകര്യങ്ങളും ഉൾപ്പെടുത്തും. 

ആരോഗ്യമേഖലയ്ക്ക് 2629.33 കോടി; കരുത്തേകുന്ന ബജറ്റെന്ന് മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യ മേഖലയ്ക്ക് കരുത്തേകുന്ന ബജറ്റാണിതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് (Veena George). 2629.33 കോടി രൂപയാണ് ആരോഗ്യ മേഖലയ്ക്ക് അനുവദിച്ചത്. മുന്‍ വര്‍ഷത്തെക്കാള്‍ 288 കോടി രൂപയാണ് അധികമായി അനുവദിച്ചത്. നാഷണല്‍ ഹെല്‍ത്ത് മിഷന് വേണ്ടി 484.8 കോടിയും നാഷണല്‍ ആയുഷ് മിഷന് വേണ്ടി 10 കോടിയും സംസ്ഥാന വിഹിതമായി വകയിരുത്തിയിട്ടുണ്ട്. ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിന് ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

  •  2022-23 ല്‍ സംസ്ഥാനത്ത് സാമൂഹ്യ പങ്കാളിത്തത്തോടെ സ്റ്റേറ്റ് കാന്‍സര്‍ സ്ട്രാറ്റജി അവതരിപ്പിക്കും. കാന്‍സര്‍ പ്രതിരോധം സംബന്ധിച്ച് ശാസ്ത്രീയ അവബോധം നല്‍കുന്നതിനും ആശുപത്രികളില്‍ കൂടുതല്‍ കാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ലക്ഷ്യമിടുന്നു.
  • ·കാന്‍സര്‍ കെയര്‍ സ്യൂട്ട് എന്ന പേരില്‍ കാന്‍സര്‍ രോഗികളുടെയും ബോണ്‍മാരോ ഡോണര്‍മാരുടെയും വിവരങ്ങളും സമഗ്ര ക്യാന്‍സര്‍ നിയന്ത്രണ തന്ത്രങ്ങളും ഉള്‍പ്പെടുത്തിയ സോഫ്റ്റ് വെയര്‍ വികസിപ്പിക്കും.
  •  തിരുവനന്തപുരം ആര്‍സിസിക്ക് 81 കോടി രൂപ വകയിരുത്തി. ആര്‍സിസിയെ സംസ്ഥാന കാന്‍സര്‍ സെന്‍ററായി ഉയര്‍ത്തും.
  • കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്‍ററിനെ ഒരു അപ്പെക്‌സ് സെന്‍ററായി വികസിപ്പിക്കും. 14.5 കോടി അനുവദിച്ചു. 360 കിടക്കകളുള്ള കെട്ടിടത്തിന്‍റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കും.
  • മലബാര്‍ കാന്‍സര്‍ സെന്‍ററിന് 28 കോടി അനുവദിച്ചു.
  • സാന്ത്വന പരിചരണത്തിന് നൂതന കോഴ്‌സുകള്‍ ആരംഭിക്കും. പാലിയേറ്റീവ് രംഗത്തെ സമഗ്ര പദ്ധകള്‍ക്കായി 5 കോടി അനുവദിച്ചു.
  • കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് 500 കോടി രൂപ അനുവദിച്ചു. ഈ പദ്ധതിയിലൂടെ ആരോഗ്യ ഇന്‍ഷുറന്‍സിന്‍റെ പ്രീമിയം തുക പൂര്‍ണമായും വഹിക്കുന്ന ചിസ് സ്‌കീമില്‍ ഉള്‍പ്പെട്ട 19.56 ലക്ഷം കുടുംബങ്ങള്‍ അടക്കം ആകെ 41.59 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.
  • സംസ്ഥാന മെഡിക്കല്‍ കോളേജുകളുടേയും തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒഫ്ത്താല്‍മോളജിയുടെയും വികസനത്തിനായി 250.7 കോടി രൂപ വകയിരുത്തി.
  • കേരള ഡിജിറ്റല്‍ ഹെല്‍ത്ത് മിഷനായി 30 കോടി അനുവദിച്ചു. വിവര വിനിമയ സാങ്കേതികവിദ്യ ആരോഗ്യ മേഖലയില്‍ പ്രയോജനപ്പെടുത്തുക എന്നതാണ് ഈ പുതിയ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. വണ്‍ സിറ്റിസണ്‍ വണ്‍ ഇലക്‌ട്രോണിക് ഹെല്‍ത്ത് റെക്കോര്‍ഡ് എന്നതാണ് ഈ മിഷന്റെ പ്രധാന ലക്ഷ്യം.
  • കൊവിഡാനന്തര പഠനങ്ങള്‍ക്കും ഉചിതമായ ചികിത്സാ രീതിയുടെ വികസനത്തിനുമായി 5 കോടി.
  • അരിവാള്‍ രോഗികളുടെ കുടുംബങ്ങള്‍ക്ക് ജീവിത വരുമാനം വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തികള്‍ക്ക് ഒറ്റത്തവണ ധനസഹായമായി 2 ലക്ഷം രൂപ അനുവദിക്കും. ഈ പദ്ധതിയ്ക്ക് 3.78 കോടി അനുവദിച്ചു.
  • മെഡിക്കല്‍ സംരംഭക ഇക്കോ സിസ്റ്റം സൃഷ്ടിക്കുന്നതിനായി മെഡിക്കല്‍ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ കൂട്ടിയിണക്കി ഒരു കണ്‍സോഷ്യം രൂപീകരിക്കും. 100 കോടി രൂപ ചെലവില്‍ തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്ക് സ്ഥാപിക്കും.
  • ആരോഗ്യ സംരക്ഷണം, ജനിതക വൈകല്യങ്ങളുടെ പഠനം, പ്രാഥമിക മേഖലയുടെ ഉല്പ്പാദന ക്ഷമത മെച്ചപ്പെടുത്തല്‍, മെഡിക്കല്‍, കാര്‍ഷിക, മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട് 500 കോടി രൂപ ചെലവില്‍ കേരള ജനോമിക് ഡേറ്റാ സെന്‍റര്‍.
  • ആരോഗ്യ പരിപാലനത്തിനും സമൂഹത്തിന്‍റെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രയോജനകരമായ ന്യൂട്രാസ്യൂട്ടിക്കല്‍സില്‍ ഒരു മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതിന് ഡിപിആര്‍ തയ്യാറാക്കുന്നതിന് 25 ലക്ഷം രൂപ വകയിരുത്തി.
  • ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയില്‍ ന്യൂതന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും ന്യൂക്ലിക് ആസിഡ് അടിസ്ഥാനമാക്കി വാക്‌സിനുകള്‍ വികസിപ്പിക്കല്‍ മോണോക്ലോണല്‍ ആന്റിബോഡി വികസിപ്പിക്കല്‍ എന്നിവയ്ക്ക് 50 കോടി അനുവദിച്ചു.

PREV
Read more Articles on
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്