വടിയെടുത്ത് റിസർവ് ബാങ്ക്; ആറ് ബാങ്കുകൾക്ക് കനത്ത പിഴ ചുമത്തി

Published : Jul 05, 2022, 01:03 PM IST
വടിയെടുത്ത് റിസർവ് ബാങ്ക്; ആറ് ബാങ്കുകൾക്ക് കനത്ത പിഴ ചുമത്തി

Synopsis

ഒരു ലക്ഷം മുതൽ ഒരു കോടി വരെയാണ് വിവിധ ബാങ്കുകൾക്ക് പിഴ ചുമത്തിയിരിക്കുന്നത് 

മുംബൈ: കൊടാക് മഹീന്ദ്ര ബാങ്കിനും ഇന്റസ്ഇന്റ് ബാങ്കിനും വൻ തുക പിഴ ശിക്ഷ. ഒരു കോടി രൂപ വീതം പിഴയടക്കാനാണ് റിസർവ് ബാങ്ക് ഉത്തരവിട്ടിരിക്കുന്നത്. ഇതിന് പുറമെ നാല് സഹകരണ ബാങ്കുകൾക്കും ശിക്ഷ വിധിച്ചിട്ടുണ്ട്.

കൊടാക് മഹീന്ദ്ര ബാങ്കും ഇന്റസ്ഇന്റ് ബാങ്കും 1.05 കോടി വീതം പിഴയടക്കണം. ദി ഡെപോസിറ്റർ എജുക്കേഷൻ ആന്റ് അവെയർനെസ് ഫണ്ട് സ്കീം 2014 പ്രകാരമുള്ള നിർദ്ദേശങ്ങൾ ലംഘിച്ചതിനാണ് കൊടാക് മഹീന്ദ്ര ബാങ്കിന് പിഴ ചുമത്തിയത്. ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കുന്നതിലും ബാങ്ക് വീഴ്ച വരുത്തിയിട്ടുണ്ട്.

കെവൈസി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നതാണ് ഇന്റസ്ഇൻറ് ബാങ്കിനെതിരായ കുറ്റം. നവ് ജീവൻ സഹകരണ ബാങ്ക്, ബാലാങ്കിർ ജില്ലാ സെൻട്രൽ സഹകരണ ബാങ്ക് ലിമിറ്റഡ്, ബാലങ്കിർ ധകുരിത സഹകരണ ബാങ്ക് കൊൽക്കത്ത, പഴനി സഹകരണ അർബൻ ബാങ്ക് എന്നിവയ്ക്ക് ഒരു ലക്ഷം രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെയാണ് പിഴ ചുമത്തിയിരിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി
228.06 കോടി രൂപയുടെ തട്ടിപ്പ് നടത്തിയോ? അനിൽ അംബാനിയുടെ മകൻ ജയ് അൻമോലിനെതിരെ കേസെടുത്ത് സിബിഐ