വീണ്ടും റിസർവ് ബാങ്കിന്റെ പിഴശിക്ഷ; ഇത്തവണ പണി കിട്ടിയത് ഈ ബാങ്കിന്

By Web TeamFirst Published Jul 28, 2021, 1:50 PM IST
Highlights

ബാങ്ക് ഡയറക്ടർമാർക്കും ബന്ധുക്കൾക്കും ഇവർക്ക് താത്പര്യമുള്ള കമ്പനികൾക്കും വായ്പകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് പുറത്തിറക്കിയിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതാണ് നടപടിക്ക് കാരണമായത്. 

ദില്ലി: രാജ്യത്ത് ബാങ്കുകളുടെയെല്ലാം പ്രവർത്തനം റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലാണല്ലോ. കാര്യക്ഷമമായി പ്രവർത്തിക്കുന്ന സംവിധാനമാണ് അതെന്നത് ആർക്കും അറിയാത്ത കാര്യവുമല്ല. രാജ്യതാത്പര്യവും ജനങ്ങളുടെ താത്പര്യവും മുൻനിർത്തിയാണ് ആർബിഐയുടെ പ്രവർത്തനം. അതിനാൽ തന്നെ റിസർവ് ബാങ്കിന് തങ്ങൾ പറയുന്ന മാനദണ്ഡങ്ങൾ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും സഹകരണ ബാങ്കുകളും പാലിക്കണമെന്ന നിർബന്ധവുമുണ്ട്.

എന്നാൽ പലപ്പോഴും നിബന്ധനകൾ തെറ്റിച്ച് ബാങ്കുകൾ റിസർവ് ബാങ്കിൽ നിന്ന് പണി വാങ്ങാറുണ്ട്. അക്കൂട്ടത്തിൽ ഇപ്പോൾ എത്തിയിരിക്കുന്ന സർവോദയ കമ്മേഴ്സ്യൽ കോ-ഓപ്പറേറ്റീവ് ബാങ്കാണ്. ജൂലൈ 27 നാണ് ബാങ്കിന് മുകളിൽ ഒരു ലക്ഷം രൂപ ആർബിഐ പിഴ ചുമത്തിയത്.

ബാങ്ക് ഡയറക്ടർമാർക്കും ബന്ധുക്കൾക്കും ഇവർക്ക് താത്പര്യമുള്ള കമ്പനികൾക്കും വായ്പകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് പുറത്തിറക്കിയിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതാണ് നടപടിക്ക് കാരണമായത്. വിഷയത്തിൽ ബാങ്ക് അധികൃതർക്ക് നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. മറുപടി തൃപ്തികരമല്ലെന്ന് വ്യക്തമായതോടെയാണ് നടപടിയിലേക്ക് കേന്ദ്ര ബാങ്ക് കടന്നത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!