
ദില്ലി: തുടർച്ചയായി 11-ാം തവണയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank of India) (ആർബിഐ) റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തി. റിപ്പോ നിരക്ക് 4 ശതമാനത്തിൽ തന്നെ തുടരും. റിവേഴ്‌സ് റിപോ നിരക്ക് 3.75 ശതമാനമായി ഉയർത്തി. 2022-23 സാമ്പത്തിക വർഷത്തിലെ ആദ്യത്തെ വായ്പാനയമാണ് (Monetary Policy) റിസർവ് പുറത്തുവിട്ടിരിക്കുന്നത്.
"സമ്പദ്‌വ്യവസ്ഥ പുതിയ വെല്ലുവിളികളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഒമി\ക്രോൺ തരംഗത്തിന്റെ ആഘാതത്തിൽ നിന്ന് പതിയെ സമ്പദ്‌വ്യവസ്ഥ കരകയറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യൻ-ഉക്രെയ്ൻ സംഘർഷം ആഗോള സമ്പദ്‌വ്യവസ്ഥയെ താളം തെറ്റിക്കും എന്ന് ശക്തികാന്ത ദാസ് അഭിപ്രായപ്പെട്ടു.
2022-2023 സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ച 7.8 ശതമാനത്തിൽ നിന്ന് 7.2 ശതമാനമാകുമെന്നു പ്രതീക്ഷിക്കുന്നു എന്നും പണപ്പെരുപ്പം 4.5 ശതമാനത്തിൽ നിന്ന് 5.7 ശതമാനമാകുമെന്നും ആർബിഐ ഗവർണർ പറഞ്ഞുവാണിജ്യ ബാങ്കുകൾക്ക് സെൻട്രൽ ബാങ്ക് വായ്പ നൽകുന്ന നിരക്കാണ് റിപ്പോ നിരക്ക്. അതേസമയം, വിപണിയിലെ അധിക പണം തിരിച്ചെടുക്കാൻ റിസർവ് ബാങ്ക് ഹ്രസ്വകാലത്തേക്ക് ബാങ്കുകളിൽ നിന്ന് പണം കടമെടുക്കുന്ന നിരക്കാണ് റിവേഴ്സ് റിപ്പോ നിരക്ക്.
ആർബിഐ ഓഫീസർ ഗ്രേഡ് ബി തസ്തിക; 294 ഒഴിവുകളിലേക്ക് ഏപ്രിൽ 18 ന് മുമ്പ് അപേക്ഷ
ദില്ലി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) (Reserve Bank of India) 294 ഓഫീസർ ഗ്രേഡ് ബി (Officer Grade B) തസ്തികകളിലേക്കുള്ള രജിസ്ട്രേഷന് തുടക്കം.. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 18, 2022. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ rbi.org.in വഴി അപേക്ഷിക്കാം.
ആർബിഐ ഓഫീസർ ഗ്രേഡ് ബി റിക്രൂട്ട്‌മെന്റ് 2022 വിശദാംശങ്ങൾ
തസ്തിക: ഓഫീസർ ഗ്രേഡ് ബി (ജനറൽ)
ഒഴിവുകളുടെ എണ്ണം: 238
പേ സ്കെയിൽ: 35150 – 62400/-
തസ്തിക: ഓഫീസർ ഗ്രേഡ് ബി (ഡിഇപിആർ)
ഒഴിവുകളുടെ എണ്ണം: 31
പേ സ്കെയിൽ: 35150 – 62400/-
തസ്തിക: ഓഫീസർ ഗ്രേഡ് ബി (DSIM)
ഒഴിവുകളുടെ എണ്ണം: 25
പേ സ്കെയിൽ: 35150 – 62400/-
ഗ്രേഡ് ബി (ജനറൽ): ബാച്ചിലേഴ്സ് ഡിഗ്രിയിലും 12-ാം (അല്ലെങ്കിൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം), പത്താം സ്റ്റാൻഡേർഡ് പരീക്ഷകളിലും അപേക്ഷകന് കുറഞ്ഞത് 60% മാർക്ക് (SC/ST/PwBD ആണെങ്കിൽ 50%) ഉണ്ടായിരിക്കണം.
ഗ്രേഡ് ബി (ഡിഇപിആർ): ഉദ്യോഗാർത്ഥി ഇക്കണോമിക്‌സ്/ ഇക്കണോമെട്രിക്‌സ്/ ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്‌സ്/ മാത്തമാറ്റിക്കൽ ഇക്കണോമിക്‌സ്/ ഇന്റഗ്രേറ്റഡ് ഇക്കണോമിക്‌സ് കോഴ്‌സ്/ ഫിനാൻസ് എന്നിവയിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയിരിക്കണം.
ഗ്രേഡ് ബി (DSIM): ഉദ്യോഗാർത്ഥിക്ക് 55% മാർക്കോടെ സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്കൽ ഇക്കണോമിക്സ്/ ഇക്കണോമെട്രിക്സ്/ സ്റ്റാറ്റിസ്റ്റിക്സ് & ഇൻഫോർമാറ്റിക്സ് എന്നിവയിൽ മാസ്റ്റർ ബിരുദം ഉണ്ടായിരിക്കണം.
പരീക്ഷാ ഫീസ് ഓൺലൈനായിട്ടാണ് അടക്കേണ്ടത്. ജനറൽ/ഒബിസി വിഭാഗത്തിന് 850/-. SC/ST/PWD/EXS-ന്: 100/- ആണ് അപേക്ഷ ഫീസ്.
താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് RBI ഔദ്യോഗിക വെബ്സൈറ്റ് rbi.org.in വഴി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ നടപടികൾ മാർച്ച് 28 ന് ആരംഭിച്ചു. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 18 ആണ്. ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി ഏപ്രിൽ 18. പ്രാഥമിക ഓൺലൈൻ പരീക്ഷ, മെയിൻ പരീക്ഷ, അഭിമുഖം എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.
ഓൺലൈൻ പരീക്ഷയുടെ തീയതി (പേപ്പർ-I) ഓഫീസർ ഗ്രേഡ് ബി (ജനറൽ): മെയ് 28, 2022
ഓൺലൈൻ പരീക്ഷയുടെ തീയതി (പേപ്പർ-II & III) ഓഫീസർ ഗ്രേഡ് ബി (ജനറൽ): ജൂൺ 25, 2022
ഓൺലൈൻ പരീക്ഷയുടെ തീയതി (പേപ്പർ-I) ഓഫീസർ ഗ്രേഡ് ബി (DEPR & DSIM): ജൂലൈ 02, 2022
ഓൺലൈൻ പരീക്ഷയുടെ തീയതി (പേപ്പർ-II & III) ഓഫീസർ ഗ്രേഡ് ബി (DEPR & DSIM): ഓഗസ്റ്റ് 06, 2022