റിസർവ് ബാങ്ക് വീണ്ടും പലിശ കൂട്ടുമോ ? റിപ്പോ നിരക്കിൽ കാൽ ശതമാനം വർധനയ്ക്ക് സാധ്യത

Published : Apr 06, 2023, 08:21 AM ISTUpdated : Apr 06, 2023, 08:22 AM IST
റിസർവ് ബാങ്ക് വീണ്ടും പലിശ കൂട്ടുമോ ? റിപ്പോ നിരക്കിൽ കാൽ ശതമാനം വർധനയ്ക്ക് സാധ്യത

Synopsis

റിപ്പോ നിരക്ക് കൂട്ടിയാൽ വീണ്ടും വായ്പ പലിശ നിരക്കുകൾ ഉയരും. നിലവിൽ റിപ്പോ നിരക്ക് 6.75 ശതമാനമാണ്.

ദില്ലി : റിസവ‍ർവ് ബാങ്ക് പലിശ നിരക്കുകൾ ഇന്ന് വീണ്ടും വർധിപ്പിച്ചേക്കും. 25 ബേസിസ് പോയന്റിന്റെ വർധനയാണ് പ്രതീക്ഷിക്കുന്നത്. വിലക്കയറ്റം ആറ് ശതമാനത്തിന് മുകളിൽ നിൽക്കുന്നതിനാൽ പലിശ വർധന അനിവാര്യമെന്നാണ് വിലയിരുത്തൽ. മൂന്ന് ദിവസമായി ചേർന്ന ധന നയസമിതി യോഗത്തിന് ശേഷം റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് പ്രഖ്യാപനം നടത്തും. കഴിഞ്ഞ വർഷം മെയ് മുതൽ 6 തവണയാണ് തുടർച്ചയായി പലിശ നിരക്ക് ഉയർത്തിയത്. ആനുപാതികമായി ബാങ്കുകൾ നൽകുന്ന വായ്പകളുടെ പലിശഭാരവും ഉയർന്നു.

Read More : അരിക്കൊമ്പനെത്തുമോ? പറമ്പിക്കുളത്ത് പ്രതിഷേധം ശക്തം, ജനകീയ സമരം

PREV
Read more Articles on
click me!

Recommended Stories

റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം
രൂപ-റൂബിള്‍ ഇടപാട്: തടസ്സം രാഷ്ട്രീയമല്ല, കച്ചവടത്തിലെ 'കണക്കുകള്‍' മാത്രം; നിലപാട് വ്യക്തമാക്കി പുടിന്‍