കൊവിഡ് -19 രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങളെ നേരിട്ട് ബാധിക്കുമെന്ന് റിസർവ് ബാങ്ക്

By Web TeamFirst Published Apr 9, 2020, 2:43 PM IST
Highlights

ആഗോള വ്യാപാരം, വളർച്ച എന്നിവയിൽ കടുത്ത മാന്ദ്യം രാജ്യം നേരിടേണ്ടി വരുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കുന്നു.

മുംബൈ: കോവിഡ് -19 മൂലം ഉണ്ടാകുന്ന മാക്രോ ഇക്കണോമിക് അപകടസാധ്യതകൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം കഠിനമാകുമെന്ന് റിസർവ് ബാങ്ക് (ആർബിഐ) വ്യാഴാഴ്ച രാവിലെ പുറത്തിറക്കിയ ധനനയ റിപ്പോർട്ടിൽ അറിയിച്ചു.

സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കലിന്റെ പ്രധാന ഘട്ടത്തിലൂടെ കടന്നുപോകുന്നതിനിടെയിലാണ് കൊവിഡ് -19 ആഘാതം ഉണ്ടായത്. “ കോവിഡ് -19 ഇപ്പോൾ ഒരു ഭയമായി ഭാവിക്ക് മുകളിൽ തൂങ്ങിക്കിടക്കുന്നു, ” റിപ്പോർട്ടിൽ പറയുന്നു. കോവിഡ് -19 നെ തുടർന്ന് പ്രഖ്യാപിച്ച ആഭ്യന്തര ലോക്ക് ഡൗൺ ഇന്ത്യയിലെ സാമ്പത്തിക പ്രവർത്തനങ്ങളെ നേരിട്ട് ബാധിക്കും.

ആഗോള വ്യാപാരം, വളർച്ച എന്നിവയിൽ കടുത്ത മാന്ദ്യം രാജ്യം നേരിടേണ്ടി വരുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കുന്നു. “ ഉടൻ തന്നെ, ഫിനാൻസ്, കോൺഫിഡൻസ് ചാനലുകൾ വഴി ആഭ്യന്തര ധനകാര്യ വിപണിയുടെ ആത്മവിശ്വാസം വർധിപ്പിക്കാനുളള പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും റിസർവ് ബാങ്ക് പറഞ്ഞു. 

2018 -19 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ആരംഭിച്ച് 2019-20 രണ്ടാം പകുതി വരെ തുടരുന്ന വളർച്ചാമുരടിപ്പ് ഇപ്പോഴത്തെ പ്രതിസന്ധി വീണ്ടും വർധിപ്പിക്കും. 

 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 

click me!