വായ്പ നിരക്ക് കൂടുമോ, കുറയുമോ? അടുത്ത സാമ്പത്തിക വർഷത്തിൽ 6 ധനനയ യോ​ഗങ്ങൾ; പട്ടിക പുറത്തുവിട്ട് ആർബിഐ

Published : Mar 27, 2025, 12:45 PM IST
വായ്പ നിരക്ക് കൂടുമോ, കുറയുമോ? അടുത്ത സാമ്പത്തിക വർഷത്തിൽ 6 ധനനയ യോ​ഗങ്ങൾ; പട്ടിക പുറത്തുവിട്ട് ആർബിഐ

Synopsis

ആർ‌ബി‌ഐയുടെ പുതിയ ​ഗവർണറായി സഞ്ജയ് മൽഹോത്ര ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ മീറ്റിം​ഗായിരുന്നു അത്. അഞ്ച് വർഷത്തിന് ശേഷം ആദ്യമായി റിപ്പോ നിരക്ക് കുറച്ചത് കഴിഞ്ഞ യോ​ഗത്തിലായിരുന്നു.

ടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ധനനനയ യോ​ഗങ്ങളുടെ പട്ടിക പുറത്തിറക്കി റിസർവ് ബാങ്ക്. നടപ്പ് സാമ്പത്തിക വർഷം അവസാനിക്കുകയാണ, 2025 ഏപ്രിൽ മുതൽ ആരംഭിക്കുന്ന പുതിയ സാമ്പത്തിക വർഷത്തിൽ മോണിറ്ററി പോളിസി കമ്മിറ്റിക്ക് ആറ് മീറ്റിംഗുകൾ ഉണ്ടാകും. ആദ്യത്തേത് 2025 ഏപ്രിൽ 7 മുതൽ 9 വരെയായിരിക്കും നടക്കുുക. 

മോണിറ്ററി പോളിസി കമ്മിറ്റിയുടെ അവസാന യോ​ഗം നടന്നത് ഫെബ്രുവരിയിലാണ്. ആർ‌ബി‌ഐയുടെ പുതിയ ​ഗവർണറായി സഞ്ജയ് മൽഹോത്ര ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ മീറ്റിം​ഗായിരുന്നു അത്. അഞ്ച് വർഷത്തിന് ശേഷം ആദ്യമായി റിപ്പോ നിരക്ക് കുറച്ചത് കഴിഞ്ഞ യോ​ഗത്തിലായിരുന്നു. .25 ബേസിസ് പോയിൻ്റ് കുറച്ചുകൊണ്ട് റിപ്പോ നിരക്ക് 6.25% ആക്കി. അടുത്ത ധനനയ യോ​ഗത്തിലും പ്രതീക്ഷയോടെയാണ് വായ്പ എടുത്തവർ നോക്കി കാണുന്നതെങ്കിലും ഇനി നിരക്ക് കുറയ്ക്കാൻ സാധ്യതയില്ല എന്നാണ് വിദ​ഗ്ദർ നൽകുന്ന സൂചന. 

2025-26 സാമ്പത്തിക വർഷത്തിലെ ധനനയ യോഗങ്ങളുടെ തീയതികൾ

2025 ഏപ്രിൽ 7, 8, 9 തീയതികളിൽ
2025 ജൂൺ 4, 5, 6 തീയതികളിൽ
2025 ഓഗസ്റ്റ് 5, 6, 7 തീയതികളിൽ
2025 സെപ്റ്റംബർ 29, 30, ഒക്ടോബർ 1 തീയതികളിൽ
2025 ഡിസംബർ 3, 4, 5 തീയതികളിൽ
2026 ഫെബ്രുവരി 4, 5, 6 തീയതികൾ

എന്താണ് എംപിസി കമ്മിറ്റി?

രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ച മുന്നിൽ കണ്ടുകൊണ്ട് പണനയങ്ങൾ രൂപീകരിക്കുന്നതിനും പലിശനിരക്കുകൾ നിശ്ചയിക്കുന്നതിനും ചുമതലപ്പെടുത്തിയിട്ടുള്ള  ആറ് അംഗ സമിതിയാണ് ആർ‌ബി‌ഐയുടെ എംപിസി. നിക്ഷേപം, വായ്പ നിരക്കുകളെ സ്വാധീനിക്കുന്ന റിപ്പോ നിരക്ക് തീരുമാനിക്കാൻ എംപിസി രണ്ട് മാസത്തിലൊരിക്കൽ യോഗം ചേരുന്നു.

ആരൊക്കെയാണ് എംപിസിയിലെ അംഗങ്ങൾ?

റിസർവ് ബാങ്ക് ആക്ട് എംപിസി യിലെ മൂന്ന് അം​ഗങ്ങൾ റിസർവ് ബാങ്കിൽ നിന്നുള്ളവർ തന്നെയാണ്.  ഗവർണർ, മോണിറ്ററി പോളിസിയുടെ ചുമതലയുള്ള ഡെപ്യൂട്ടി ഗവർണർ, ആർ‌ബി‌ഐ ബോർഡ് തിരഞ്ഞെടുക്കുന്ന മറ്റൊരു ഉദ്യോഗസ്ഥൻ എന്നിവരുണ്ടാകും കൂടാതെ, മൂന്ന് പേരെ സർക്കാർ നിയമിക്കുന്നു. ആർബിഐയുടെ ​ഗവർണറായിരിക്കും യോ​ഗത്തിന് നേതൃത്വം നൽകുന്നത്. 

നിലവിൽ എംപിസയിലെ അം​ഗങ്ങൾ

ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര
ആർ‌ബി‌ഐ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. രാജീവ് രഞ്ജൻ,
ആർ‌ബി‌ഐ ഡെപ്യൂട്ടി ആർ‌ബി‌ഐ ഗവർണർ എം. രാജേശ്വര റാവു
ഡോ. നാഗേഷ് കുമാർ
സൗഗത ഭട്ടാചാര്യ,
പ്രൊഫ. രാം സിംഗ്

 

PREV
Read more Articles on
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ