
ദില്ലി : ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സ്വർണം വാങ്ങുന്നത് ഇരട്ടിയാക്കി ആർബിഐ (RBI). സുരക്ഷിത മൂലധനമെന്ന നിലയിലാണ് കൂടുതൽ സ്വർണം (Gold) വാങ്ങാനുള്ള റിസർവ് ബാങ്കിന്റെ നീക്കം. 2022 സാമ്പത്തിക വർഷത്തിൽ സ്വർണം വാങ്ങുന്നത് 65 ടണ്ണായാണ് ഉയർത്തുന്നത്.
2020 ജൂണിനും 2021 മാർച്ചിനും ഇടയിലുള്ള ഒമ്പത് മാസ കാലയളവിൽ 33.9 ടൺ സ്വർണമാണ് ആർബിഐ വാങ്ങിയത്. ആർബിഐയുടെ സ്വർണ നിക്ഷേപത്തിന്റെ മൂല്യം 30 ശതമാനം ഉയർന്ന് 3.22 ലക്ഷം കോടി രൂപയായി. ഇതിൽ 1.25 ലക്ഷം കോടി രൂപ വിലമതിക്കുന്ന സ്വർണം ആർബിഐയുടെ ഇഷ്യൂ ഡിപ്പാർട്ട്‌മെന്റിന്റെ ആസ്തിയായും 1.97 ലക്ഷം കോടി രൂപ വിലമതിക്കുന്ന സ്വർണം ബാങ്കിംഗ് വകുപ്പിന്റെ ആസ്തിയായുമാണ് സൂക്ഷിച്ചിരിക്കുന്നത്.
Read Also : Gold price today : ചാഞ്ചാട്ടത്തിനു ശേഷം വിശ്രമിച്ച് സ്വർണവില; ഇന്നത്തെ വില അറിയാം
ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയും സ്വർണ വില ഉയരുന്നതുമാണ് കൂടുതൽ സ്വർണം കരുതൽ ശേഖരമാക്കാൻ ആർബിഐയെ പ്രേരിപ്പിക്കുന്നത്. ആർബിഐയുടെ ആഭ്യന്തര ആസ്തി 28.22 ശതമാനം ആണ്. കഴിഞ്ഞ വർഷം 26.42 ശതമാനമായിരുന്നു. അതേസമയം വിദേശ കറൻസിയും സ്വർണ്ണവും ഉൾപ്പെടുന്ന ആസ്തി മാർച്ച് അവസാനത്തോടെ 71.78 ശതമാനമായി. കഴിഞ്ഞ വർഷം ഇത് 73.58 ശതമാനമായിരുന്നു. മൊത്തം വിദേശനാണ്യ കരുതൽ ശേഖരത്തിൽ സ്വർണത്തിന്റെ വിഹിതം ആറുമാസം മുമ്പുണ്ടായിരുന്ന 5.88 ശതമാനത്തിൽ നിന്ന് മാർച്ച് അവസാനത്തോടെ 7 ശതമാനമായാണ് ഉയർന്നത്.
Read Also : Wheat export ban : ഗോതമ്പ് കിട്ടാനില്ല; ഇന്ത്യയോട് അഭ്യർത്ഥിച്ച് യുഎഇയും ഒമാനും ഉൾപ്പടെ 4 രാജ്യങ്ങൾ
മാർച്ച് അവസാനം ആർബിഐയുടെ കൈവശമുള്ളത് 760.42 മെട്രിക് ടൺ സ്വർണമാണ് (11.08 മെട്രിക് ടൺ സ്വർണ നിക്ഷേപം ഉൾപ്പെടെ). ഇതിൽ 453.52 മെട്രിക് ടൺ സ്വർണം സൂക്ഷിച്ചിരിക്കുന്നത് വിദേശത്ത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ബാങ്ക് ഓഫ് ഇന്റർനാഷണൽ സെറ്റിൽമെന്റ്സിന്റെയും (ബിഐഎസ്) പക്കലാണ്, 295.82 മെട്രിക് ടൺ സ്വർണം പ്രാദേശികമായും സൂക്ഷിച്ചിരിക്കുന്നു.
Read Also : SBI Loan : 35 ലക്ഷം വരെ ഞൊടിയിടയിൽ ലഭിക്കും; യോനോ വഴി എസ്ബിഐയുടെ പുതിയ വായ്പ പദ്ധതി