വായ്പ തിരിച്ചുപിടിക്കാന്‍ 'മല്ലന്മാര്‍ വേണ്ട', റിസര്‍വ് ബാങ്കിന്‍റെ അധികാരത്തെക്കുറിച്ച് ഓര്‍മിപ്പിച്ച് കേന്ദ്രമന്ത്രി

Published : Jul 02, 2019, 12:54 PM IST
വായ്പ തിരിച്ചുപിടിക്കാന്‍ 'മല്ലന്മാര്‍ വേണ്ട', റിസര്‍വ് ബാങ്കിന്‍റെ അധികാരത്തെക്കുറിച്ച് ഓര്‍മിപ്പിച്ച് കേന്ദ്രമന്ത്രി

Synopsis

പോലീസ് പരിശോധന അടക്കം കൃത്യമായ മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തില്‍ റിക്കവറി ഏജന്‍റുമാരെ നിയോഗിച്ചാണ് ജപ്തി നടപടികള്‍ നടപ്പാക്കേണ്ടതെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഠാക്കൂര്‍ സഭയില്‍ പറഞ്ഞു. 

ദില്ലി: വായ്പ തിരിച്ചുപിടിക്കാന്‍ ബൗണ്‍സേഴ്സിനെയോ മല്ലന്മാരെയോ നിയോഗിക്കാന്‍ രാജ്യത്തെ ബാങ്കുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. വായ്പ തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ ധനകാര്യ സ്ഥാപനങ്ങള്‍ പാലിക്കണം. മറിച്ചുളള പരാതികള്‍ സര്‍ക്കാര്‍ ഗൗരവമായി കാണും. ആവശ്യമെങ്കില്‍ ബാങ്കുകളുടെ പ്രവര്‍ത്തനം വിലക്കാന്‍ പോലും ആര്‍ബിഐയ്ക്ക് കഴിയുമെന്നും അദ്ദേഹം ലോക്സഭയില്‍ പറഞ്ഞു.

പോലീസ് പരിശോധന അടക്കം കൃത്യമായ മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തില്‍ റിക്കവറി ഏജന്‍റുമാരെ നിയോഗിച്ചാണ് ജപ്തി നടപടികള്‍ നടപ്പാക്കേണ്ടതെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഠാക്കൂര്‍ സഭയില്‍ പറഞ്ഞു. 

PREV
click me!

Recommended Stories

ആർ‌ബി‌ഐ വീണ്ടും പലിശ കുറച്ചേക്കാം; റിപ്പോ നിരക്ക് 5 ശതമാനമായേക്കുമെന്ന് യു‌ബി‌ഐ റിപ്പോർട്ട്
ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്, ലക്ഷ്യം ഇതാണ്