പണപ്പെരുപ്പത്തിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് ആർബിഐ ഗവർണർ; ജിഡിപി വളർച്ചാ പ്രവചനം 6.5 ശതമാനം

Published : Apr 06, 2023, 01:58 PM ISTUpdated : Apr 06, 2023, 02:04 PM IST
പണപ്പെരുപ്പത്തിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് ആർബിഐ ഗവർണർ; ജിഡിപി വളർച്ചാ പ്രവചനം 6.5 ശതമാനം

Synopsis

പണപ്പെരുപ്പ കണക്ക് 5.3 ശതമാനമായി കണക്കാക്കിയെങ്കിലും, ഒപെക് രാജ്യങ്ങൾ എന്ന ഉത്പാദനം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം എടുത്തതോടെ ഇതിൽ മാറ്റം ഉണ്ടായേക്കാം   

ദില്ലി: 2023 - 24 ലെ വളർച്ച പ്രവചനം 6.5 ശതമാനമായി പുതുക്കി റിസർവ് ബാങ്ക്. വളർച്ച കുറയും എന്ന ലോക ബാങ്ക്, ഐഎംഎഫ് വിലയിരുത്തലിലേക്ക് തന്നെയാണ് റിസർവ് ബാങ്കും എത്തിച്ചേർന്നിരിക്കുന്നത്. നടപ്പ് സാമ്പത്തിക വർഷം രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം 5.2 ശതമാനമായി കുറയുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. മൂന്ന് ദിവസത്തെ ധനനയ യോഗത്തിന് ശേഷം നയ പ്രഖ്യാപനങ്ങൾ നടത്തുകയായിരുന്നു അദ്ദേഹം. പണപ്പെരുപ്പത്തിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പും ഗവർണർ നൽകി. 

പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ ധനനയ യോഗമാണ് കഴിഞ്ഞത്. 2024 സാമ്പത്തിക വർഷത്തേക്കുള്ള രാജ്യത്തിന്റെ യഥാർത്ഥ ജിഡിപി വളർച്ച 6.5 ശതമാനമായിരിക്കും. ആദ്യപാദത്തിൽ 7.8 ശതമാനമായും, രണ്ടാം പാദത്തിൽ 6.2 ശതമാനമായും, മൂനാം പാദത്തിൽ  6.1 ശതമാനമായും, നാലാം പാദത്തിൽ  5.9 ശതമാനമായും പ്രവചിക്കപ്പെടുന്നു.

ALSO READ: വായ്പക്കാർക്ക് ആശ്വാസം! റിപ്പോ ഉയരില്ല, നിരക്ക് വർധന താൽക്കാലികമായി നിർത്തി എംപിസി

വികസിത സമ്പദ്‌വ്യവസ്ഥകളിലെ ബാങ്കിംഗ് മേഖലയിലെ പ്രശ്നങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ തളർത്തുന്നതായും സങ്കീർണമായ ഘട്ടം അഭിമുഖീകരിക്കുന്നതായും ആർബിഐ ഗവർണർ പറഞ്ഞു. 

പണപ്പെരുപ്പ കണക്ക് റിസർവ് ബാങ്ക് 5.3 ശതമാനമായി കണക്കാക്കിയെങ്കിലും, ഒപെക് രാജ്യങ്ങൾ എന്ന ഉത്പാദനം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം എടുത്തതോടെ ക്രൂഡ് ഓയിൽ വില കുതിച്ചുർന്നേക്കും. ഇത് പണപ്പെരുപ്പത്തെ വീണ്ടും വർധിപ്പിച്ചേക്കുമെന്ന് ആർബിഐ ഗവർണർ പറഞ്ഞു

ജൂൺ പാദത്തിൽ റീട്ടെയിൽ പണപ്പെരുപ്പം ശരാശരി 5.1 ശതമാനവും സെപ്തംബർ, ഡിസംബർ പാദത്തിൽ 5.4 ശതമാനമായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു.2024 മാർച്ച് പാദത്തിൽ ഇത് 5.2 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

ALSO READ: ഏഷ്യയിലെ സമ്പന്നരിൽ ഒന്നാമൻ; സ്ഥാനമുറപ്പിച്ച് മുകേഷ് അംബാനി

 

PREV
Read more Articles on
click me!

Recommended Stories

വീട് സ്വന്തമാക്കുന്നവരുടെ എണ്ണം കൂടിയേക്കും, ആർബിഐ പലിശ കുറച്ച നേട്ടം റിയൽഎസ്റ്റേറ്റ് മേഖലയ്ക്കും
ഭവന വായ്പ എടുത്തവർക്ക് വലിയ ആശ്വാസം; പലിശ കുറച്ച് ആർബിഐ, ഇഎംഐ എങ്ങനെ കുറയ്ക്കാം