വീഡിയോ കോളിലൂടെയും ബാങ്ക് അക്കൗണ്ട് ആരംഭിക്കാം; പുതിയ കെവൈസി നിയമങ്ങള്‍ പുറത്തിറക്കി ആര്‍ബിഐ

Published : Jun 12, 2025, 09:24 PM IST
Bank Account

Synopsis

പുതിയ മാറ്റങ്ങള്‍ പ്രകാരം, നേരിട്ടും, വീഡിയോ വഴിയും, ഒടിപി ഉപയോഗിച്ചുമെല്ലാം ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ബാങ്കിംഗ് സേവനങ്ങളില്‍ ചേരാനാകും.

നി ബാങ്കില്‍ അക്കൗണ്ട് തുറക്കാനും കെവൈസി വിവരങ്ങള്‍ പുതുക്കാനും വളരെ എളുപ്പം! റിസര്‍വ് ബാങ്ക്, കെവൈസി നിയമങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തി്. പുതിയ മാറ്റങ്ങള്‍ പ്രകാരം, നേരിട്ടും, വീഡിയോ വഴിയും, ഒടിപി ഉപയോഗിച്ചുമെല്ലാം ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ബാങ്കിംഗ് സേവനങ്ങളില്‍ ചേരാനാകും. സാധാരണക്കാര്‍ക്ക്, പ്രത്യേകിച്ച് ആദ്യമായി ബാങ്കിംഗ് സേവനം ഉപയോഗിക്കുന്നവര്‍ക്കും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍ക്കും ഇത് വലിയ സഹായമാകും.

എന്താണ് പുതിയ മാറ്റങ്ങള്‍?

  • നേരിട്ടുള്ള കെവൈസി

ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് നേരിട്ട് ബാങ്കില്‍ പോയി അക്കൗണ്ട് തുറക്കാം. ഇപ്പോഴത്തെ വിലാസം ആധാറിലുള്ള വിലാസത്തില്‍ നിന്ന് വ്യത്യസ്തമാണെങ്കില്‍, ഒരു സെല്‍ഫ് ഡിക്ലറേഷന്‍ നല്‍കിയാല്‍ മതി. ബാങ്കില്‍ നേരിട്ട് പോകുമ്പോള്‍ ഡിജിറ്റല്‍ കെവൈസി ചെയ്യാനും അനുവാദമുണ്ട്.

  • നേരിട്ട് അല്ലാത്ത കെവൈസി (എന്‍എഫ്ടിഎഫ്)

ബാങ്കില്‍ പോകാതെ തന്നെ, ആധാര്‍ ഒടിപി ഉപയോഗിച്ച് വീട്ടിലിരുന്ന് അക്കൗണ്ട് തുറക്കാന്‍ കഴിയും. ഇതിന് ചില നിബന്ധനകള്‍ ബാധകമാണ്. ഡിജിലോക്കറിലെ രേഖകളും മറ്റ് ഇ-രേഖകളും, സാക്ഷ്യപ്പെടുത്തിയ പേപ്പര്‍ പകര്‍പ്പുകളും വേണം. ഇങ്ങനെ തുറക്കുന്ന അക്കൗണ്ടുകള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായ കെവൈസി പൂര്‍ത്തിയാക്കണം.

  • വീഡിയോ വഴിയുള്ള കെവൈസി (വി-സിഐപി) ബാങ്ക് ഉദ്യോഗസ്ഥനുമായി വീഡിയോ കോളിലൂടെ നേരിട്ട് സംസാരിച്ച് തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് കെവൈസി പൂര്‍ത്തിയാക്കുന്ന രീതിയാണിത്. ഇത് നേരിട്ട് പോയി കെവൈസി ചെയ്യുന്നതിന് തുല്യമായി കണക്കാക്കും. അക്കൗണ്ട് തുറക്കാനും കെവൈസി വിവരങ്ങള്‍ പുതുക്കാനും ഇത് ഉപയോഗിക്കാം.

മറ്റ് പ്രധാന മാറ്റങ്ങള്‍:

സെന്‍ട്രല്‍ കെവൈസി രജിസ്ട്രി : ഇനിമുതല്‍ ബാങ്കുകള്‍ക്ക് ഉപഭോക്താവിന്റെ സമ്മതത്തോടെ സെന്‍ട്രല്‍ കെവൈസി രജിസ്ട്രിയില്‍ നിന്ന് അവരുടെ കെവൈസി വിവരങ്ങള്‍ എടുക്കാന്‍ കഴിയും. അതിനാല്‍, ഓരോ തവണയും പുതിയ രേഖകള്‍ സമര്‍പ്പിക്കേണ്ട ആവശ്യമില്ല

ബിസിനസ് കറസ്‌പോണ്ടന്റ്‌സ് വഴി കെവൈസി: ഗ്രാമപ്രദേശങ്ങളിലും മറ്റ് ദൂരസ്ഥലങ്ങളിലും ബാങ്കിംഗ് സേവനങ്ങള്‍ എത്തിക്കുന്ന ബിസിനസ് കറസ്‌പോണ്ടന്റ്‌സിനും ഇനി കെവൈസി നടപടികളില്‍ സഹായിക്കാന്‍ കഴിയും.

പഴയ അക്കൗണ്ടുകള്‍ എളുപ്പത്തില്‍ വീണ്ടും തുറക്കാം: സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ വഴി തുറന്ന അക്കൗണ്ടുകള്‍ നിഷ്‌ക്രിയമായാല്‍, അവ എളുപ്പത്തില്‍ വീണ്ടും സജീവമാക്കാന്‍ ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ. നിര്‍ദ്ദേശം നല്‍കി

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയുടെ സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍; ഉല്‍പാദനം കൂടിയിട്ടും നിയമനങ്ങള്‍ കൂടിയില്ല
അമേരിക്കയുടെ 'താരിഫ്' പ്രഹരം; ഒമാനെ കൂട്ടുപിടിച്ച് ഇന്ത്യയുടെ മറുപടി