റിപ്പോ നിരക്ക് ഉയർന്നേക്കില്ല; നിരക്ക് വർദ്ധന ആർബിഐ താൽക്കാലികമായി നിർത്തിയേക്കും

By Web TeamFirst Published Jan 17, 2023, 11:07 PM IST
Highlights

ഫെബ്രുവരിയിൽ ആർബിഐ റിപ്പോ നിരക്ക് ഉയർത്തിയേക്കില്ല. ചില്ലറ പണപ്പെരുപ്പം തുടർച്ചയായ രണ്ടാം മാസവും കുറഞ്ഞത് ആശ്വാസം നൽകും

ദില്ലി: ചില്ലറ പണപ്പെരുപ്പം തുടർച്ചയായ രണ്ടാം മാസവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരിധിക്ക് താഴെയായതിനാൽ അടുത്ത ധനനയ യോഗത്തിൽ നിരക്ക് വർധന ഉണ്ടായേക്കില്ലെന്ന് സൂചന. 

ചില്ലറ പണപ്പെരുപ്പമാണ് മോണിറ്ററി പോളിസി കമ്മിറ്റി ധനനയ യോഗത്തിൽ പരിഗണിക്കുക. ചില്ലറ പണപ്പെരുപ്പം ഡിസംബറിൽ ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി.  5.72 ശതമാനമാണ് ഡിസംബറിലെ റീട്ടെയിൽ പണപ്പെരുപ്പം. സെൻട്രൽ ബാങ്കിന്റെ ഉയർന്ന ടോളറൻസ് പരിധിയായ 6 ശതമാനത്തിന് താഴെയാണ് ഇത്. പണപ്പെരുപ്പത്തിലെ മൊത്തത്തിലുള്ള ഇടിവ് ആർബിഐ അതിന്റെ പണനയം കർശനമാക്കുന്നത് താൽക്കാലികമായി നിർത്തിയേക്കുമെന്ന പ്രതീക്ഷകൾ ഉയർത്തിയിട്ടുണ്ട്. 
   
പണപ്പെരുപ്പത്തിനെതിരായ പോരാട്ടം തുടരുന്നതിനാൽ 2022 മെയ് മുതൽ ആർബിഐ റിപ്പോ നിരക്ക് 225 ബേസിസ് പോയിൻറ് 6.25 ശതമാനമായി ഉയർത്തി. മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം 7 ശതമാനം  വളരുമെന്ന് സ്ഥിതിവിവര മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ ആദ്യ ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നു. സെൻട്രൽ ബാങ്കിന്റെ പ്രവചനമായ 6.8 ശതമാനത്തേക്കാൾ കൂടുതലാണിത്.

അതേസമയം, ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് 2022-23 ൽ പ്രതീക്ഷിക്കുന്ന 6.9 ശതമാനത്തിൽ നിന്ന് അടുത്ത സാമ്പത്തിക വർഷത്തിൽ 6.6 ശതമാനമായി കുറയുമെന്ന് ലോക ബാങ്ക് അതിന്റെ ഏറ്റവും പുതിയ സാമ്പത്തിക റിപ്പോർട്ടിൽ പറഞ്ഞു.

ഭക്ഷ്യ വില കുറഞ്ഞതാണ്, വിലക്കയറ്റം കുറയാനുള്ള പ്രധാന കാരണം.  പ്രത്യേകിച്ച് പച്ചക്കറിയിലെ വിലയിടിവ്. പണപ്പെരുപ്പത്തിന്റെ ഏകദേശം 40 ശതമാനം വരുന്ന  ഭക്ഷ്യവിലപ്പെരുപ്പം ഡിസംബറിൽ 4.19 ശതമാനമായി കുറഞ്ഞു. നവംബറിൽ ഇത്  4.67 ശതമാനമായിരുന്നു. ഭക്ഷ്യ വിലയിലെ ഇടിവാണ് ചില്ലറ പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ ആർബിഐയെ സഹായിച്ചത് 
 

click me!