കറൻസിയിൽ സ്റ്റാർ ചിഹ്നം; കാര്യം വ്യക്തമാക്കി ആർബിഐ

Published : Jul 27, 2023, 06:38 PM IST
കറൻസിയിൽ സ്റ്റാർ ചിഹ്നം; കാര്യം വ്യക്തമാക്കി ആർബിഐ

Synopsis

നമ്പർ പാനലിൽ ഈ ചിഹ്നമുള്ള നോട്ടുകളുടെ സാധുത അടുത്തിടെ ചില സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ചർച്ചകൾക്ക് വിഷയമായിരുന്നു 

ദില്ലി: സ്റ്റാർ ചിഹ്നമുള്ള കറൻസി നോട്ട് മറ്റേതൊരു നിയമപരമായ ബാങ്ക് നോട്ടിനും സമാനമാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സ്റ്റാർ ചിഹ്നമുള്ള കറൻസി നോട്ടുകളുടെ സാധുതയെക്കുറിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് ആർബിഐയുടെ വിശദീകരണം.

"നമ്പർ പാനലിൽ പ്രിഫിക്‌സിനും സീരിയൽ നമ്പറിനും ഇടയിൽ ഒരു നക്ഷത്രം ചിഹ്നം ചേർത്തിട്ടുണ്ടെന്നതൊഴിച്ചാൽ, നക്ഷത്ര ചിഹ്നമുള്ള ബാങ്ക് നോട്ട് മറ്റേതൊരു നിയമപരമായ ബാങ്ക് നോട്ടിനും സമാനമാണ്" ആർബിഐ പ്രസ്താവനയിൽ പറഞ്ഞു. 

നമ്പർ പാനലിൽ ഈ ചിഹ്നമുള്ള നോട്ടുകളുടെ സാധുത അടുത്തിടെ ചില സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ചർച്ചകൾക്ക് വിഷയമായത് ആർബിഐയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. ചിഹ്നം ഒരു ഐഡന്റിഫയറാണെന്നും അത് മാറ്റി അല്ലെങ്കിൽ വീണ്ടും അച്ചടിച്ച ബാങ്ക് നോട്ടാണെന്നും ആർബിഐ വ്യക്തമാക്കി.

എന്താണ് ഒരു സ്റ്റാർ സീരീസ് ബാങ്ക് നോട്ട്?

2006 ആഗസ്റ്റ് വരെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ പുതിയ നോട്ടുകൾ സീരിയൽ നമ്പറുകളാണെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഈ ബാങ്ക് നോട്ടുകളിൽ ഓരോന്നിനും അക്കങ്ങളും അക്ഷരങ്ങളും അടങ്ങുന്ന ഒരു പ്രിഫിക്‌സിനൊപ്പം ഒരു സീരിയൽ നമ്പർ ഉണ്ട്. 

സീരിയൽ നമ്പറുള്ള ബാങ്ക് നോട്ട് കേടായാൽ പുതിയത് പ്രിന്റ് ചെയ്ത നോട്ട് മാറ്റി പകരം വയ്ക്കുന്നതിന്  "സ്റ്റാർ  സീരീസ്" നമ്പറിംഗ് ഉപയോഗിക്കും 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
Read more Articles on
click me!

Recommended Stories

സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു, രൂപ കിതയ്ക്കുന്നു; എന്തുകൊണ്ട് ഈ വിരോധാഭാസം?
ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി