റെക്കോര്‍ഡ് വിലയില്‍ ഏലയ്ക്ക; കിലോയ്ക്ക് 5000 രൂപ

Published : Jun 20, 2019, 03:26 PM IST
റെക്കോര്‍ഡ് വിലയില്‍ ഏലയ്ക്ക; കിലോയ്ക്ക് 5000 രൂപ

Synopsis

കിലോയ്ക്ക് 4501 രൂപ വരെ ഉയര്‍ന്നതായിരുന്നു ഇതിനു മുന്‍പത്തെ റെക്കോര്‍ഡ് വില 

ഇടുക്കി: ഏലയ്ക്ക വില സർവ്വകാല റെക്കോർഡിൽ. ഇടുക്കി അണക്കരയിലെ സൗത്ത് ഇന്ത്യൻ ഓക്ഷൻ സെന്ററിൽ നടന്ന ലേലത്തിൽ കിലോയ്ക്ക് 5000 രൂപയാണ് ലഭിച്ചത്. ഇതിന് മുമ്പത്തെ റെക്കോർഡ് 4501 രൂപയായിരുന്നു. മാർക്കറ്റിലും ഏലയ്ക്ക വില കുതിച്ചുയരുകയാണ്. ശരാശരി 3250 രൂപയെങ്കിലും ഏലയ്ക്കക്കുണ്ട്. മഴക്കെടുതിയിലും പിന്നാലെയെത്തിയ കൊടും വേനലിലുമെല്ലാം കൃഷി നശിച്ച് ഉത്പാദനം കുറഞ്ഞതാണ് വില കുതിച്ചുയരാൻ കാരണമെന്നാണ് കർഷകർ പറയുന്നത്. 

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍