കുറഞ്ഞ വിലയിൽ കയ്യിലെത്തും? മൊബൈൽ 'വിപ്ലവം' ലോപ്ടോപ്പിലേക്കും! അണിയറയിൽ ജിയോയുടെ പുതിയ പ്ലാനെന്ന് റിപ്പോ‌ർട്ട്

By Web TeamFirst Published Oct 2, 2022, 11:14 PM IST
Highlights

രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ് ഇന്ന് ജിയോ. 420 ദശലക്ഷം ഉപഭോക്താക്കൾ ഇന്ത്യയിൽ ജിയോയ്ക്ക് വരിക്കാരായുണ്ട്

ലാപ്ടോപ്പ് വിപണിയിൽ തരംഗം സൃഷ്ടിക്കാൻ ഒരുങ്ങി റിലയൻസ് ജിയോ. 15000 രൂപയ്ക്ക് 4 ജി ഇന്റർനെറ്റ് ലഭിക്കുന്ന ലാപ്ടോപ് ആണ് വിപണിയിലിറക്കാൻ ഒരുങ്ങുന്നത്. ലാപ്ടോപ്പിൽ 4 ജി സിം കാർഡ് എംബഡ് ചെയ്തിരിക്കും. രാജ്യത്ത് വിപണിയിൽ ഏറ്റവും വിലകുറഞ്ഞ സ്മാർട്ട് ഫോൺ പുറത്തിറക്കി വമ്പൻ വിപ്ലവം സൃഷ്ടിച്ച്തിന് പിന്നാലെയാണ് ലാപ്ടോപ്പ് വിപണിയും കീഴടക്കാൻ ജിയോ ഒരുങ്ങുന്നത്. ജിയോബുക്കിനായി മൈക്രോസോഫ്റ്റ്, ക്വാൽക്കം എന്നീ ആഗോള ഭീമൻ കമ്പനികളുമായി ജിയോ കരാറിലെത്തി എന്നാണ് വിവരം.

രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ് ഇന്ന് ജിയോ. 420 ദശലക്ഷം ഉപഭോക്താക്കൾ ഇന്ത്യയിൽ ജിയോയ്ക്ക് വരിക്കാരായുണ്ട്. തുടക്കത്തിൽ സ്കൂൾ വിദ്യാർഥികൾക്കും സർക്കാർ സ്ഥാപനങ്ങളിലും ലാപ്ടോപ്പ് എത്തിക്കുമെന്നാണ് വിവരം. എന്നാൽ കമ്പനി ഇതേക്കുറിച്ച് ഇതേവരെ പ്രതികരിച്ചിട്ടില്ല.

'സ്പീഡില്ല, 4 Gയും കറങ്ങുന്നു'; പരാതി അവസാനിപ്പിക്കാന്‍ വോഡഫോൺ ഐഡിയ, 5ജി ഉടനെത്തും

അതേസമയം ജിയോ 5 ജി ഹാൻഡ്‌സെറ്റിന്റെ പ്രത്യേകതകൾ ഇതിനകം തന്നെ ഓൺലൈനിൽ ശ്രദ്ധേയമായിട്ടുണ്ട്. റിപ്പോർട്ടുകൾ അനുസരിച്ച്, വരാനിരിക്കുന്ന ജിയോഫോൺ 5G യിൽ  4GB റാമും 32GB ഓൺബോർഡ് സ്റ്റോറേജും പെയറാക്കിയ സ്നാപ്ഡ്രാഗൺ 480 SoC ആകും ഉണ്ടായിരിക്കുക. 5G ഫോണുകൾക്ക് ആൻഡ്രോയിഡ് 12 ലും പ്രവർത്തിക്കാൻ കഴിയുമെന്നാണ് വ്യക്തമാകുന്നത്. 90Hz റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ അവതരിപ്പിക്കുമെന്നും പറയപ്പെടുന്നു. 13 മെഗാപിക്സൽ പ്രൈമറി സെൻസറിൽ ഡ്യുവൽ റിയർ ക്യാമറ സെറ്റിങ്സോടെയാണ് ജിയോഫോൺ 5G വരുന്നതെന്നാണ് വ്യക്തമാകുന്നത്. അതേസമയം ജിയോ 5G ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത. സെൽഫികൾക്കായി 5G ഫോണിന് മുൻവശത്ത് 8 മെഗാപിക്സൽ സെൻസർ പായ്ക്കുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. സ്മാർട്ട്ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ Wi-Fi 802.11 a/b/g/n, ബ്ലൂടൂത്ത് v5.1 എന്നിവയും ഉണ്ടാകുമെന്നാണ് സൂചന. 5000 mAh ബാറ്ററിയാകും ഫോണിനെന്നും സൂചനകളുണ്ട്.

അടുത്ത ഐഫോണ്‍ എത്തുന്നത് ലോകം കേള്‍ക്കാന്‍ കാത്തിരുന്ന പ്രത്യേകതയുമായി.!

click me!