Asianet News MalayalamAsianet News Malayalam

'സ്പീഡില്ല, 4 Gയും കറങ്ങുന്നു'; പരാതി അവസാനിപ്പിക്കാന്‍ വോഡഫോൺ ഐഡിയ, 5ജി ഉടനെത്തും

 2023 മാർച്ചോടെ രാജ്യത്തുടനീളമുള്ള നിരവധി നഗരങ്ങളിലും 2024 മാർച്ചോടെ ഇന്ത്യയിലുടനീളവും 5ജി  സേവനങ്ങൾ അവതരിപ്പിക്കുമെന്നാണ് എയർടെൽ അറിയിച്ചിരിക്കുന്നത്. 2023 ഡിസംബറോട് രാജ്യത്തുടനീളം 5ജി സേവനങ്ങള്‍ ലഭ്യമാക്കുമെന്നാണ് റിലയന്‍സി ജിയോയുടെ വാഗ്ദാനം.

Vi 5G Rollout to Begin Soon
Author
First Published Oct 2, 2022, 7:48 AM IST

കവറേജ് കുറവാണെന്ന പരാതിയാണ് മിക്കയിടത്തും ഐഡിയ വോഡഫോണ്‍ നേരിടുന്ന പ്രധാന പരാതി. എന്നാല്‍ ഈ പരാതി അവസാനിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. രാജ്യത്തെ മൂന്നാമത്തെ ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയ, 5ജി സേവനങ്ങൾ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. ഉടനെ തന്നെ  5ജി സേവനം ആരംഭിക്കാനാണ്  വോഡഫോൺ ഐഡിയയുടെ തീരുമാനം. എന്നാല്‍ എന്നു മുതല്‍ സേവനങ്ങള്‍ ലഭ്യമാകും എന്നതില്‍ വ്യക്തതയില്ല. അൾട്രാ ഹൈ-സ്പീഡ് ഇന്റർനെറ്റ് സേവനങ്ങളുടെ ആരംഭത്തിനോ കവറേജിനോ കമ്പനി പ്രത്യേക സമയക്രമമൊന്നും പറഞ്ഞിട്ടുമില്ല. വൈകാതെ തന്നെ വോഡഫോൺ ഐഡിയ സേവനങ്ങള്‍ ആരംഭിക്കുമെന്നാണ് സൂചന

 2023 മാർച്ചോടെ രാജ്യത്തുടനീളമുള്ള നിരവധി നഗരങ്ങളിലും 2024 മാർച്ചോടെ ഇന്ത്യയിലുടനീളവും 5ജി  സേവനങ്ങൾ അവതരിപ്പിക്കുമെന്നാണ് എയർടെൽ അറിയിച്ചിരിക്കുന്നത്. 2023 ഡിസംബറോട് രാജ്യത്തുടനീളം 5ജി സേവനങ്ങള്‍ ലഭ്യമാക്കുമെന്നാണ് റിലയന്‍സി ജിയോയുടെ വാഗ്ദാനം. സർക്കാരിന് നൽകേണ്ട ഏകദേശം 16,000 കോടി രൂപ ഇക്വിറ്റിയായി മാറ്റാൻ തീരുമാനിച്ചിട്ടും വോഡഫോൺ ഐഡിയയിൽ സാമ്പത്തിക സമ്മർദ്ദം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്ത്യയിലെ 5ജി യു​ഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.  ഇന്ന്  മുതൽ രാജ്യത്ത് 5ജി സേവനങ്ങൾ ലഭ്യമായി തുടങ്ങും. എട്ട് നഗരങ്ങളിൽ എയർടെൽ   5ജി സേവനങ്ങൾ ലഭ്യമാക്കും. എന്നുകരുതി ഫോണിൽ 5ജി സി​ഗ്നൽ കാണിച്ചു തുടങ്ങുമെന്ന് കരുതണ്ട. നിങ്ങൾ  എയർടെൽ 5ജി ടവറിനടുത്തായിരിക്കണം,എങ്കിലേ സി​ഗ്നലുകൾ കാണാൻ കഴിയൂ.  ഈ  ടവറുകൾ  എവിടെയൊക്കെയുണ്ട് എന്നതിൽ വ്യക്തത വന്നിട്ടില്ല.  ജിയോയുടെയും എയർടെല്ലിന്റെയും 5ജി നെറ്റ്‌വർക്ക് സപ്പോര്‌ട്ട്  ആക്ടീവേറ്റ് ചെയ്യാന്‌  5ജി ഫോണിന് OEM-ൽ നിന്ന് OTA അപ്‌ഡേറ്റ് ലഭിക്കേണ്ടതുണ്ട്. അതായത് ഫോണിൽ എയർടെൽ 5ജി നെറ്റ്‌വർക്ക് സിഗ്നൽ കിട്ടാൻ കുറച്ച് കൂടി സമയമെടുക്കും.

വർഷങ്ങളായുള്ള തയ്യാറെടുപ്പിന് ശേഷമാണ് 5ജി  സേവനങ്ങൾ രാജ്യത്ത് ആരംഭിച്ചത്. അടുത്തിടെ, 5G സ്പെക്ട്രം ലേലം വിജയകരമായി  നടത്തിയിരുന്നു. ഇതിലൂടെ 51,236 മെഗാഹെർട്സ് എയർവേവ് ടെലികോം കമ്പനികൾക്ക് അനുവദിക്കുകയും 1,50,173 കോടി രൂപയുടെ മൊത്ത വരുമാനം സർക്കാരിന് ലഭിക്കുകയും ചെയ്തു. വേഗത്തിലുള്ള 5ജി യുടെ നടപടികൾ സുഗമമാക്കുന്നതിനായി ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) 2022 ഓഗസ്റ്റിൽ റൈറ്റ് ഓഫ് വേ (RoW) ചട്ടങ്ങൾ 2016 ഭേദഗതി ചെയ്തിരുന്നു.  ഈ വർഷാവസാനത്തോടെ എല്ലാ പ്രധാന മെട്രോ നഗരങ്ങളെയും ഉൾപ്പെടുത്താനുള്ള പദ്ധതിയാണ് ടെലികോം കമ്പനികൾക്ക് ഉള്ളത്. 

Read More :രാജ്യത്തുടനീളം 5ജി സേവനങ്ങൾ; 2023 ഡിസംബറോടെ പ്രാവർത്തികമാക്കുമെന്ന് മുകേഷ് അംബാനി
 

Follow Us:
Download App:
  • android
  • ios