
അമേരിക്കൻ ഫാഷൻ ബ്രാൻഡ് ആയ ഗ്യാപ്പ് ഇൻകോർപ്പറേറ്റഡ് കമ്പനിയെ ഇന്ത്യയിൽ എത്തിക്കാൻ ഒരുങ്ങി റിലയൻസ് റീട്ടെയിൽ. ദീർഘകാല ഫ്രാഞ്ചൈസി ഉടമ്പടിയിലൂടെയാണ് ഈ നീക്കത്തിന് റിലയൻസ് റീട്ടെയിൽ ഒരുങ്ങുന്നത്. ഇവരുടെ രാജ്യത്തെമ്പാടും എല്ലാ പ്ലാറ്റ്ഫോമുകളിലും റിലയൻസ് റീട്ടെയിൽ, ഗ്യാപ്പ് ബ്രാൻഡിന്റെ ഔദ്യോഗിക റീട്ടെയിലർ ആകും.
എക്സ്ക്ലൂസീവ് ബ്രാൻഡ് സ്റ്റോറുകളിലൂടെയും ഡിജിറ്റൽ വിപണിയിലൂടെയും ഇന്ത്യക്കാർക്ക് ഗ്യാപ്പ് ബ്രാൻഡിന് പരിചയപ്പെടുത്തുകയാണ് റിലയൻസ് റീട്ടെയിൽ ലക്ഷ്യമിടുന്നത്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് കീഴിൽ പ്രവർത്തിക്കുന്ന റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡ് കമ്പനിയുടെ ഉപകമ്പനിയാണ് റിലയൻസ് റീട്ടെയിൽ. റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ലിമിറ്റഡ് 2022 മാർച്ച് 31 ലെ കണക്കുകൾ പ്രകാരം 1.99 ലക്ഷം കോടി രൂപയുടെ ടേണോവർ നേടിയിട്ടുണ്ട്. കമ്പനിയുടെ നെറ്റ് പ്രൊഫിറ്റ് 7055 കോടി രൂപയായിരുന്നു.