അമുലുമായി കൊമ്പുകോർക്കാൻ റിലയൻസ്; വിപണിയെ 'കൂളാക്കാൻ' മുകേഷ് അംബാനി

Published : Apr 13, 2023, 06:12 PM IST
അമുലുമായി കൊമ്പുകോർക്കാൻ റിലയൻസ്; വിപണിയെ 'കൂളാക്കാൻ' മുകേഷ് അംബാനി

Synopsis

ഐസ്ക്രീം വിപണിയിലേക്ക് റിലയൻസ് അമുൽ, മദർ ഡയറി എന്നിവയുമായി മത്സരിക്കും. 

ദില്ലി: ഐസ്ക്രീം വിപണിയിലേക്ക് ചുവടുവയ്ക്കാൻ റിലയൻസ് ഇൻഡസ്ട്രീസ്. ഇന്ത്യയിലെ ശീതളപാനീയ വിപണിയിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നതിനായി ഐക്കണിക് ശീതളപാനീയമായ കാമ്പ-കോളയെ വീണ്ടും വിപണിയിലേക്ക് എത്തിച്ച റിലയൻസ് പുതിയതായി ചുവടുറപ്പിക്കുന്നത് ഐസ് ക്രീം വിപണിയിലാണ്. വിപണിയിലെ മല്ലന്മാരായ അമുൽ, മദർ ഡയറി തുടങ്ങിയ പാലുൽപ്പന്ന ബ്രാൻഡുകളുമായി റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് മത്സരിക്കും.

മുകേഷ്-അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി ഗുജറാത്തിൽ നിന്ന് ആരംഭിക്കുന്ന ഇൻഡിപെൻഡൻസ് എന്ന ബ്രാൻഡിന് കീഴിൽ ഐസ്ക്രീം ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനാണ പദ്ധതിയിടുന്നത്.

അമുൽ, മദർ ഡയറി തുടങ്ങിയ ഡയറി ബ്രാൻഡുകളുമായി നേരിട്ട് മത്സരിക്കാനാണ് റിലയൻസ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. വിപുലീകരണ പദ്ധതിയുടെ ഭാഗമായി, ചില പ്രധാന ഏറ്റെടുക്കലുകൾ നടത്താനും കമ്പനി പദ്ധതിയിടുന്നതായി റിപ്പോർട്ട് ഉണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ