ചെറുകിട കച്ചവടക്കാർക്ക് ആശ്വാസം; ജിഎസ്ടി നോട്ടീസുകൾ പിൻവലിക്കാൻ തീരുമാനം; പ്രതിഷേധം മാറ്റിവെച്ചതായി ബെംഗളൂരുവിലെ സംഘടന

Published : Jul 24, 2025, 10:09 AM IST
Street shop

Synopsis

ബെംഗളൂരുവിലെ ചെറുകിട കച്ചവടക്കാർക്ക് ആശ്വാസം. ജിഎസ്ടി നോട്ടീസുകൾ പിൻവലിക്കാൻ തീരുമാനം. നിരവധി ചെറുകിട കച്ചവടക്കാർക്ക് കഴിഞ്ഞ മൂന്നു വർഷത്തെ ജിഎസ്ടി കുടിശ്ശിക അടയ്ക്കാൻ നോട്ടീസ് ലഭിച്ചിരുന്നു.

ബെംഗളൂരു: ബെംഗളൂരുവിലെ ചെറുകിട കച്ചവടക്കാർക്ക് ആശ്വാസം. ജിഎസ്ടി നോട്ടീസുകൾ പിൻവലിക്കാൻ തീരുമാനം. നിരവധി ചെറുകിട കച്ചവടക്കാർക്ക് കഴിഞ്ഞ മൂന്നു വർഷത്തെ ജിഎസ്ടി കുടിശ്ശിക അടയ്ക്കാൻ നോട്ടീസ് ലഭിച്ചിരുന്നു. 9000 കച്ചവടക്കാർക്ക് 18000 നോട്ടീസുകൾ എങ്കിലും കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ കിട്ടി എന്നാണ് ഏകദേശ കണക്ക്. വാണിജ്യ നികുതി വിഭാഗമാണ് ഇത്തരത്തിൽ നോട്ടീസുകൾ നൽകിയത്. ബിസിനസ് ഇടപാടുകൾക്ക് പുറമെ സ്വകാര്യ ഇടപാടുകൾ കൂടി ജിഎസ്ടിയുടെ പരിധിയിൽ വന്നതാണ് കച്ചവടക്കാരെ ചൊടിപ്പിച്ചത്. ഇതിനെതിരെ നാളെ ബംഗളൂരുവിൽ നടത്താനിരുന്ന പ്രതിഷേധം മാറ്റിവെച്ചെന്ന് ചെറുകിട കച്ചവടക്കാരുടെ സംഘടന അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം