വാടക വീട്ടിൽ ആണോ താമസം? ടിഡിഎസ് ഈടാക്കേണ്ടത് എല്ലാ മാസമോ? അതോ വര്‍ഷത്തിലൊരിക്കലോ?

Published : May 30, 2025, 10:50 PM IST
വാടക വീട്ടിൽ ആണോ താമസം? ടിഡിഎസ് ഈടാക്കേണ്ടത് എല്ലാ മാസമോ? അതോ വര്‍ഷത്തിലൊരിക്കലോ?

Synopsis

ടിഡിഎസ് കിഴിവ് ചെയ്ത് നിക്ഷേപിക്കണോ, അതോ സാമ്പത്തിക വര്‍ഷാവസാനം ഒരിക്കല്‍ ഒറ്റത്തവണയായി ഇത് ചെയ്യാന്‍ കഴിയുമോ? 

ആദായനികുതി നിയമത്തിലെ സെക്ഷന്‍ 194-ഐബി പ്രകാരം, ടിഡിഎസ് ബാധകമായതിനാല്‍ എല്ലാ മാസവും ടിഡിഎസ് കിഴിവ് ചെയ്ത് നിക്ഷേപിക്കണോ, അതോ സാമ്പത്തിക വര്‍ഷാവസാനം ഒരിക്കല്‍ ഒറ്റത്തവണയായി ഇത് ചെയ്യാന്‍ കഴിയുമോ? എന്ന സംശയം പല ആദായ നികുതിദായകരും ഉന്നയിക്കാറുണ്ട്. വീടിന് വാടക നല്‍കുന്നത് എല്ലാ മാസവുമുള്ള ചെലവാണ്. വാടക പ്രതിമാസം 50,000 രൂപയില്‍ കൂടുതലാണെങ്കില്‍ ടിഡിഎസ് ബാധകമാണെങ്കിലും എല്ലാ മാസവും ടിഡിഎസ് കുറക്കേണ്ടതില്ല. വര്‍ഷത്തില്‍ ഒരിക്കല്‍ മാര്‍ച്ചിലെ വാടക അടയ്ക്കുന്ന സമയത്തോ വീട് ഒഴിയുമ്പോഴോ ഇതില്‍ ഏതാണ് ആദ്യം വരുന്നത് അപ്പോള്‍ മാത്രമാണ് ടിഡിഎസ് അടയ്ക്കേണ്ടത്. അതിനാല്‍, വാടക വാര്‍ഷിക പരിധി 6 ലക്ഷം രൂപ കവിഞ്ഞാലും വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ ടിഡിഎസ് അടയ്ക്കേണ്ടതുള്ളൂ.

ഇതിന്‍റെ നടപടിക്രമങ്ങള്‍ ഇങ്ങനെയാണ്:

> വര്‍ഷത്തിലെ മൊത്തം വാടകയില്‍ നിന്ന് 2% കുറയ്ക്കുക

> കിഴിവ് ലഭിച്ച് 30 ദിവസത്തിനുള്ളില്‍ ഫോം 26ക്യുസി (ഒരു ചലാന്‍-കം-സ്റ്റേറ്റ്മെന്‍റ്) പൂരിപ്പിക്കുക

> അതിനുശേഷം 15 ദിവസത്തിനുള്ളില്‍ നിങ്ങളുടെ വീട്ടുടമസ്ഥന് ഫോം 16സി (ടിഡിഎസ് സര്‍ട്ടിഫിക്കറ്റ്) നല്‍കുക

> സമയപരിധി പാലിക്കാത്തത് പിഴകള്‍ക്കും പലിശയ്ക്കും കാരണമായേക്കാം - അതിനാല്‍ കലണ്ടറില്‍ അടയാളപ്പെടുത്തി ഇത് കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതാണ് നല്ലത്

സെക്ഷന്‍ 194-ഐബി എന്താണ്?

 ഉയര്‍ന്ന മൂല്യമുള്ള വാടക ഇടപാടുകളെ നികുതിയ്ക്ക് കീഴില്‍ കൊണ്ടുവരുന്നതിനാണ് സെക്ഷന്‍ 194-ഐബി അവതരിപ്പിച്ചത്. സെക്ഷന്‍ 44എബി പ്രകാരം നികുതി ഓഡിറ്റിന് വിധേയമല്ലാത്ത വ്യക്തികളോ ഹിന്ദു അവിഭക്ത കുടുംബങ്ങളോ ഒരു താമസക്കാരന് വാടക നല്‍കുമ്പോള്‍ ടിഡിഎസ് കുറയ്ക്കണമെന്ന് ഈ ചട്ടം പറയുന്നു.

ഉദാഹരണത്തിന് നിങ്ങള്‍ (ഒരു വ്യക്തിഗത ശമ്പളക്കാരന്‍) പ്രതിമാസം 60,000 രൂപയ്ക്ക് ഒരു അപ്പാര്‍ട്ട്മെന്‍റ് വാടകയ്ക്ക് എടുക്കുന്നുവെന്ന് കരുതുക:

സാമ്പത്തിക വര്‍ഷത്തേക്കുള്ള ആകെ വാടക = 7,20,000 രൂപ

ടിഡിഎസ് ബാധകം = 7,20,000 രൂപയുടെ 5% = 36,000 രൂപ

വാടകയില്‍ നിന്ന് 36,000 രൂപ ഈടാക്കുക

ഫോം 26ക്യൂസി ഫയല്‍ ചെയ്ത് നിങ്ങളുടെ വീട്ടുടമസ്ഥന് ഫോം 16സി നല്‍കുക.

PREV
Read more Articles on
click me!

Recommended Stories

കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി
228.06 കോടി രൂപയുടെ തട്ടിപ്പ് നടത്തിയോ? അനിൽ അംബാനിയുടെ മകൻ ജയ് അൻമോലിനെതിരെ കേസെടുത്ത് സിബിഐ