കൊറോണ മൂലമുളള ആഘാതം നേരിടാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

By Web TeamFirst Published Mar 17, 2020, 4:18 PM IST
Highlights

കൊറോണ വൈറസ് ബാധ മൂലം സമ്പദ്‍വ്യവസ്ഥയ്ക്കുണ്ടാകുന്ന ആഘാതം നേരിടാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസ്.

മുംബൈ: കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ബാങ്കുകൾ ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കണമെന്ന് റിസർവ് ബാങ്ക് നിർദേശിച്ചു. പലിശനിരക്ക് കുറയ്ക്കാൻ പണനയസമിതി ശുപാർശ ചെയ്തേക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്തദാസ് വ്യക്തമാക്കി. അടുത്തമാസം മൂന്നിനാണ് പണനയ അവലോകന യോഗം (എംപിസി) ചേരുക.

എന്നാൽ, ഇടയ്ക്ക് നിരക്കിളവുകൾ പ്രഖ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും ഗവർണർ അറിയിച്ചു. കൊവിഡ് ഏൽപ്പിച്ച സാമ്പത്തിക ആഘാതത്തിന്റെ പശ്ചാത്തലത്തിൽ റിപ്പോ നിരക്കുകൾ കുറയ്ക്കാനുളള സാധ്യത വര്‍ധിച്ചു. 2020 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ മൂന്ന് വരെയാണ് പണനയ അവലോകന യോഗം നടക്കുന്നത്. 

കൊറോണ വൈറസ് ബാധ മൂലം സമ്പദ്‍വ്യവസ്ഥയ്ക്കുണ്ടാകുന്ന ആഘാതം നേരിടാന്‍ സാധ്യമായ എല്ലാ നടപടികളും എടുക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസ്. രാജ്യത്തെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.  

click me!