ഋഷി സുനക്കിന്റെ ഭാര്യയുടെ ആസ്തി കുത്തനെ ഉയർന്നു; കാരണം തേടി വിപണി

Published : Oct 17, 2023, 01:45 PM IST
ഋഷി സുനക്കിന്റെ ഭാര്യയുടെ ആസ്തി കുത്തനെ ഉയർന്നു; കാരണം തേടി വിപണി

Synopsis

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഭാര്യയുടെ ആസ്തി ഒന്നും രണ്ടുമല്ല 138 കോടി രൂപ ഉയർന്നു. അക്ഷത മൂർത്തിയുടെ വരുമാന വളച്ചയിലേക്കാണ് വിപണി ഉറ്റുനോക്കുന്നത്.

ൻഫോസിസിന്റെ വരുമാന റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഭാര്യ അക്ഷത മൂർത്തിയുടെ വരുമാന വളച്ചയിലേക്കാണ് വിപണി ഉറ്റുനോക്കുന്നത്. സെപ്റ്റംബറിൽ അവസാനിക്കുന്ന പാദത്തിലെ വരുമാന പ്രഖ്യാപനത്തിൽ, ഇൻഫോസിസ് ഒരു ഇക്വിറ്റി ഷെയറിന് 18 രൂപ ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട് 

ഇൻഫോസിസ് സഹസ്ഥാപകനായ നാരായണമൂർത്തിയുടെ മകളായ  അക്ഷത മൂർത്തിക്ക് ഇൻഫോസിസിൽ ഓഹരികൾ ഉണ്ട്.  കമ്പനിയുടെ ഷെയർഹോൾഡിംഗ് പാറ്റേൺ അനുസരിച്ച് കമ്പനിയിൽ അക്ഷത മൂർത്തിക്ക് മൊത്തം 3,89,57,096 ഇക്വിറ്റി ഷെയറുകൾ ഉണ്ട്. ഇത് ഇൻഫോസിസിന്റെ മൂലധനത്തിന്റെ 1.05 ശതമാനമാണ്. 

ALSO READ: മോദിക്ക് നന്ദി പറഞ്ഞ് സുന്ദർ പിച്ചൈ; ഗൂഗിളിന്റെ ലക്ഷ്യം ഇതോ

ഇൻഫോസിസ് ഷെയറൊന്നിന് 18 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചതോടെ, അക്ഷത മൂർത്തിയുടെ ഓഹരി മൂല്യം 70 കോടിയിലേക്ക് എത്തുമെന്നാണ് സൂചന.  2023 ജൂൺ പാദത്തിലെ ഇൻഫോസിസിന്റെ വരുമാന റിപ്പോർട്ടിന് ശേഷം, ഷെയറൊന്നിന് 17.5 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. ഇത് ജൂണിൽ അക്ഷതയുടെ ആസ്തി ഏകദേശം 68 കോടി രൂപ വർദ്ധിപ്പിച്ചു. സെപ്റ്റംബർ പാദത്തിൽ കമ്പനി 4.71 ബില്യൺ ഡോളർ വരുമാനം നേടി. 

2023-ൽ അക്ഷതാ മൂർത്തിയുടെ ആസ്തി ഏകദേശം 138 കോടി രൂപയുടെ വളർച്ച കൈവരിക്കുമെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തൽ. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി കമ്പനിയായ  ഇൻഫോസിസിൽ നിന്നും 2022 ൽ ഡിവിഡൻഡ് ആയി അക്ഷതക്ക് കിട്ടിയത് 126.6 കോടി രൂപയായിരുന്നു

ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെയും പത്മശ്രീ സ്വീകർത്താവ് സുധാ മൂർത്തിയുടെയും മകളാണ് അക്ഷത മൂർത്തി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ