നിലവിലുള്ള പാൻ ഉടമകൾ 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 139 AA പ്രകാരം അവരുടെ പാൻ ആധാറുമായി ബന്ധിപ്പിക്കണം. സമയപരിധിക്ക് ശേഷം ലിങ്ക് ചെയ്യുകയാണെങ്കിൽ 1,000 രൂപ ഫീസ് ഈടാക്കാം.

ന്ത്യയിലെ ഒരു പൗരന്റെ പ്രധാനപ്പെട്ട രണ്ട് രേഖകളാണ് ആധാർ കാർഡും പാൻ കാർഡും. തിരിച്ചറിയൽ രേഖയായി ആധാർ ഉപയോഗിക്കുമ്പോൾ സാമ്പത്തിക രേഖയാണ് ആധാർ കാർഡ്. ആധാറും പാൻ കാർഡും ബന്ധിപ്പിക്കാൻ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാത്തവർക്ക് അതിനുള്ള അവസാന അവസരം ഇന്നലെയായിരുന്നു. ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തനരഹിതാമാകും. ഇത് നികുതി ഫയലിംഗ്, റീഫണ്ടുകൾ, മറ്റ് സാമ്പത്തിക ഇടപാടുകൾ എന്നിവയെ ബാധിക്കും.

നിലവിലുള്ള പാൻ ഉടമകൾ 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 139 AA പ്രകാരം അവരുടെ പാൻ ആധാറുമായി ബന്ധിപ്പിക്കണം. സമയപരിധിക്ക് ശേഷം ലിങ്ക് ചെയ്യുകയാണെങ്കിൽ 1,000 രൂപ ഫീസ് ഈടാക്കാം.

നിങ്ങളുടെ പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം?

ഘട്ടം 1: www.incometax.gov.in/iec/foportal/ എന്നതിൽ സൈൻ ഇൻ ചെയ്യാതെ തന്നെ പാൻ-ആധാർ ലിങ്ക് നില അറിയാം

ഘട്ടം 2: ഇ-ഫയലിംഗ് പോർട്ടൽ ഹോംപേജിൽ, 'ക്വിക്ക് ലിങ്കുകൾ' എന്നതിലേക്ക് പോയി ലിങ്ക് ആധാർ സ്റ്റാറ്റസിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 3: നിങ്ങളുടെ പാൻ നമ്പറും ആധാർ നമ്പറും നൽകുക, ലിങ്ക് ആധാർ സ്റ്റാറ്റസ് കാണുക എന്നതിൽ ക്ലിക്ക് ചെയ്യുക.

സ്‌ക്രീനിൽ നിങ്ങളുടെ ലിങ്ക് ആധാർ നിലയെക്കുറിച്ച് സന്ദേശം പ്രദർശിപ്പിക്കും.

ആധരുമായി പാൻ ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ 'നൽകിയിരിക്കുന്ന ആധാറുമായി നിങ്ങളുടെ പാൻ ഇതിനകം ലിങ്ക് ചെയ്തിട്ടുണ്ട്' എന്ന സന്ദേശം സ്ക്രീനിൽ ദൃശ്യമാകും