2000 രൂപയുടെ 98.18 ശതമാനം നോട്ടുകളും തിരിച്ചെത്തി, ഇനി ബാക്കിയുള്ളത് വെറും 6,471 കോടിയുടെ നോട്ടുകള്‍ -ആര്‍ബിഐ

Published : Mar 01, 2025, 08:16 PM ISTUpdated : Mar 01, 2025, 08:20 PM IST
2000 രൂപയുടെ 98.18 ശതമാനം നോട്ടുകളും തിരിച്ചെത്തി, ഇനി ബാക്കിയുള്ളത് വെറും 6,471 കോടിയുടെ നോട്ടുകള്‍ -ആര്‍ബിഐ

Synopsis

2000 രൂപ നോട്ടുകൾ നിക്ഷേപിക്കാനും മാറ്റി നൽകാനുമുള്ള സൗകര്യം 2023 ഒക്ടോബർ 7 വരെ എല്ലാ ബാങ്ക് ശാഖകളിലും ലഭ്യമായിരുന്നു. റിസർവ് ബാങ്കിന്റെ 19 ഇഷ്യു ഓഫീസുകളിലും ഈ സൗകര്യം ഇപ്പോഴും ലഭ്യമാണ്.

മുംബൈ: 2000 രൂപ നോട്ടുകളുടെ 98.18 ശതമാനവും തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക്. 6,471 കോടി രൂപയുടെ നോട്ടുകൾ മാത്രമേ ഇനി തിരിച്ചെത്താനുള്ളൂവെന്ന് റിസർവ് ബാങ്ക് ശനിയാഴ്ച അറിയിച്ചു. 2023 മെയ് 19 നാണ്  2000 രൂപ മൂല്യമുള്ള നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചത്. 2023 മെയ് 19 ന് 3.56 ലക്ഷം കോടി രൂപയായിരുന്ന 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം. പിന്നാൽ പിൻവലിച്ച് രണ്ട് വർഷം തികയാറാകുമ്പോൾ 6,471 കോടി രൂപയായി കുറഞ്ഞുവെന്ന് ആർബിഐ അറിയിച്ചു.

2000 രൂപ നോട്ടുകൾ നിക്ഷേപിക്കാനും മാറ്റി നൽകാനുമുള്ള സൗകര്യം 2023 ഒക്ടോബർ 7 വരെ എല്ലാ ബാങ്ക് ശാഖകളിലും ലഭ്യമായിരുന്നു. റിസർവ് ബാങ്കിന്റെ 19 ഇഷ്യു ഓഫീസുകളിലും ഈ സൗകര്യം ഇപ്പോഴും ലഭ്യമാണ്. 2023 ഒക്ടോബർ 9 മുതൽ, ആർബിഐ ഇഷ്യൂ ഓഫീസുകൾ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതിനായി 2000 രൂപ നോട്ടുകൾ സ്വീകരിക്കുന്നുണ്ട്.

Read More... ബൈജൂസിന് വീണ്ടും തിരിച്ചടി; ഷെല്‍ കമ്പനിയിലേക്ക് തുക മാറ്റിയത് കുറ്റകരമെന്ന് അമേരിക്കന്‍ കോടതി

കൂടാതെ, പൊതുജനങ്ങൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിനായി രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസിൽ നിന്നും ഇന്ത്യ പോസ്റ്റ് വഴി 2000 രൂപ നോട്ടുകൾ ആർബിഐ ഇഷ്യൂ ചെയ്യുന്ന ഓഫീസുകളിലേക്ക് അയയ്ക്കാനും കഴിയും.

Asianet News Live

PREV
Read more Articles on
click me!

Recommended Stories

സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും
600-ലേറെ എ320 വിമാനങ്ങള്‍ പരിശോധിക്കണം; വില്‍പനയ്ക്ക് തിരിച്ചടിയെന്ന് എയര്‍ബസ്