
ദില്ലി : പ്രമുഖ ഭക്ഷ്യ എണ്ണ ഉല്‍പാദകരായ രുചി സോയ (Ruchi Soya) പതഞ്ജലി ആയുർവേദിന്റെ ഭക്ഷ്യ വ്യാപാരം ഏറ്റെടുത്തു. ഏകദേശം 690 കോടി രൂപയ്ക്കാണ് ബാബ രാംദേവിന്റെ പതഞ്ജലി ബ്രാൻഡ് രുചി സോയ ഏറ്റെടുത്തത്. ഏറ്റെടുക്കൽ പൂർത്തിയാക്കിയ ശേഷം രുചി സോയ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പേര് പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡ് എന്നാക്കി മാറ്റും.
പതഞ്ജലിയുടെ ഭക്ഷ്യ വ്യാപാരം ഏറ്റെടുക്കുന്നതിലൂടെ രുചി സോയയുടെ ഭക്ഷ്യ വ്യാപാരം കൂടുതൽ ശക്തിപ്പെടുത്താൻ കഴിയും. പതഞ്ജലിയുടെ പ്രധാന ഉൽപ്പന്നങ്ങളായ നെയ്യ്, തേൻ, സുഗന്ധവ്യഞ്ജനങ്ങൾ, ജ്യൂസുകൾ, ആട്ട, മൈദ എന്നിവയുൾപ്പെടെ 21 ഉൽപന്നങ്ങൾ ഏറ്റെടുക്കലിൽ ഉൾപ്പെടുന്നു.
കരാറിന്റെ ഭാഗമായി രുചി സോയയ്ക്ക് പതഞ്ജലിയുടെ ഉത്പന്ന നിർമാണ പ്ലാന്റുകൾ ലഭിക്കും. ഉത്തരാഖണ്ഡിലെ ഹരിദ്വാർ മഹാരാഷ്ട്രയിലെ നെവാസ എന്നിവിടങ്ങളിലെ പ്ലാന്റുകളായിരിക്കും ലഭിക്കുക. ജീവനക്കാരും പെർമിറ്റ് ലൈസൻസുമെല്ലാം കൈമാറ്റം ചെയ്ത ലഭിക്കുമെങ്കിലും പതഞ്ജലിയുടെ ബ്രാൻഡ് ഡിസൈനുകൾ, വ്യാപാരമുദ്രകൾ, എന്നിവ രുചിസോയ ഒഴിവാക്കും
മൂന്ന് ഘട്ടങ്ങളിലായാണ് രുചി സോയ പതഞ്ജലിക്ക് പണം നൽകുക. 15 ശതമാനം ആദ്യ ഗഡുവായി നൽകും. രണ്ടാം ഘട്ടത്തിൽ 42.5 ശതമാനം വില നൽകും. മൂന്നാം ഘട്ടത്തിൽ ബാക്കിയുള്ള 42.5 ശതമാനം നൽകും.
പതഞ്ജലിയുടെ ഫുഡ് റീട്ടെയിൽ ബിസിനസിന് 4,174 കോടി രൂപയുടെ വിറ്റുവരവുണ്ട്, മുൻ സാമ്പത്തിക വർഷത്തേക്കാൾ 28 ശതമാനം വർധനയാണ് ഉണ്ടയിരിക്കുന്നത് എന്ന അനുമാനിക്കാം. കഴിഞ്ഞ സാമ്പത്തിക വർഷം പതഞ്ജലി ആയുർവേദിന്റെ വിറ്റുവരവ് ഏകദേശം 10,605 കോടി രൂപയായിരുന്നു.