വമ്പൻ തിരിച്ചുവരവിൽ ഇന്ത്യൻ രൂപ! ഡോളറിനെതിരെ പടപൊരുതാൻ ആർബിഐയുടെ ഇടപെടൽ

Published : Dec 19, 2025, 12:39 PM IST
Rupee

Synopsis

റിസർവ് ബാങ്കിന്റെ ശക്തമായ ഇടപെടലാണ് ഈ മാറ്റത്തിന് കാരണം. കുത്തനെയുള്ള ഇടിവ് നിയന്ത്രിക്കാൻ ആർബിഐ ഡോളർ വിറ്റഴിച്ചതായും രൂപയുടെ മൂല്യം പിടിച്ചു നിർത്തിയതുമായാണ് പുറത്തുവരുന്ന റിപ്പോർട്ട്.

മുംബൈ: യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇന്നും ഉയർന്നു. ഇന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 90.1325 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. എന്നാൽ താമസിയാത 89.96 എന്ന നിലയിലെത്തി. ഈ ആഴ്ചയുടെ തുടക്കത്തിൽ, അമേരിക്കൻ ഡോളറിനെതിരെ രൂപ റെക്കോർഡ് ഇടിവിലായിരുന്നു. 91 പോയിന്റിലേക്ക് വരെ എത്തിയ രൂപ തിരിച്ചുവരവിന് ശ്രമിക്കുകയാണ്.

രൂപയുടെ തിരിച്ചുവരവ് 

റിസർവ് ബാങ്കിന്റെ ശക്തമായ ഇടപെടലാണ് ഈ മാറ്റത്തിന് കാരണം. കുത്തനെയുള്ള ഇടിവ് നിയന്ത്രിക്കാൻ ആർബിഐ ഡോളർ വിറ്റഴിച്ചതായും രൂപയുടെ മൂല്യം പിടിച്ചു നിർത്തിയതുമായാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇറക്കുമതി കൂടുമ്പോള്‍ കൂടുതല്‍ ഡോളര്‍ പുറത്തേക്ക് നല്‍കേണ്ടി വരുന്നു. ഇത് ഡോളര്‍ ക്ഷാമത്തിന് കാരണമാവുകയും രൂപയുടെ വില കുറയുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍, രാജ്യത്തിന്റെ വളര്‍ച്ച തന്നെ രൂപയ്ക്ക് തലവേദനയാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഈ സാഹചര്യത്തിലാണ് ആർബിഐയുടെ ഇടപെടൽ.

യുഎസ് വ്യാപാര കരാറിലെ കാലതാമസം, വിദേശ നിക്ഷേപം പിൻവലിക്കപ്പെട്ടത്, വർദ്ധിച്ചുവരുന്ന വ്യാപാര കമ്മി എന്നിവയാണ് രൂപയെ തകർക്കുന്ന പ്രധാന ഘടകങ്ങൾ. ഈ വർഷം മാത്രം, ഡോളറിനെതിരെ കറൻസി 5% ത്തിലധികം ഇടിഞ്ഞു, ആഗോള കറൻസികളിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച കറൻസിയായി രൂപ മാറി. ടർക്കിഷ് ലിറയ്ക്കും അർജന്റീനയുടെ പെസോയ്ക്കും പിന്നിലേക്ക് രൂപ എത്തപ്പെട്ടു. ഡോളർ സൂചിക 7% ത്തിലധികം കുറഞ്ഞപ്പോഴും ഈ ഇടിവ് തുടർന്നു എന്നതാണ് ശ്ര​ദ്ധേയം.

അതേസമയം, അടുത്ത സാമ്പത്തിക വർഷത്തിന്റെ അവസാന പകുതിയിൽ രൂപയുടെ മൂല്യം ശക്തമായി തിരിച്ചുവരുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രവചിക്കുന്നു, 2026 ഒക്ടോബറിനും 2027 മാർച്ചിനും ഇടയിൽ വീണ്ടെടുക്കൽ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എസ്ബിഐയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പറയുന്നത്

 

PREV
Read more Articles on
click me!

Recommended Stories

Gold Rate Today: വിവാഹ വിപണി കിതയ്ക്കുന്നു, സ്വർണവിലയിൽ നേരിയ ഇടിവ്; ഉപഭോക്താക്കൾക്ക് ആശ്വാസത്തിന് വകയുണ്ടോ?
ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ