കൊവിഡ് 19: തുടര്‍ച്ചയായ മൂന്നാം ദിവസവും രൂപയുടെ മൂല്യം ഇടിഞ്ഞു

By Web TeamFirst Published Mar 3, 2020, 8:32 PM IST
Highlights

രാജ്യത്ത് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ തുടര്‍ച്ചയായ മൂന്നാം ദിവസവും രൂപയുടെ മൂല്യം ഇടിഞ്ഞു. 

മുംബൈ: രാജ്യത്ത് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ രൂപയുടെ മൂല്യം ഡോളറിനെതിരെ 73 രൂപയിലേക്ക് താഴ്ന്നു. ചൊവ്വാഴ്ച രാവിലെ 72.22 നിലവാരത്തിലാണ് വ്യാപാരം ആരംഭിച്ചത്. എന്നാല്‍ ഉച്ചയ്ക്ക് 1.42 ആയതോടെ മൂല്യം 73.03 ആയി താഴുകയായിരുന്നു.

തുടര്‍ച്ചയായി മൂന്നാം ദിവസമാണ് രൂപയുടെ മൂല്യം ഇടിയുന്നത്. ഇതിനുമുമ്പ് 2018 നവംബര്‍ 12നാണ് രൂപയുടെ മൂല്യം 72.76 നിലവാരത്തിലെത്തിയത്. രാജ്യത്ത് കൊവിഡ് 19  ബാധ സ്ഥിരീകരിച്ചതാണ് രൂപയുെട മൂല്യം ഇടിയാന്‍ കാരണം. രണ്ട് ശതമാനത്തിലേറെയാണ് നഷ്ടം. മറ്റ് ഏഷ്യന്‍ കറന്‍സികളുടെയും മൂല്യം ഇടിഞ്ഞിട്ടുണ്ട്.


 

click me!