
ഓൺലൈനിൽ വാങ്ങലുകൾ നടത്തുന്നവരാണ് ഇന്ന് ഭൂരിഭാഗം പേരും. ഒരു സാധനം ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞാൽ ദിവസങ്ങൾ കഴിഞ്ഞാണ് അവ ലഭിക്കുക. പലപ്പോഴും ആഗ്രഹിച്ചു വാങ്ങുന്ന സാധനങ്ങൾ കയ്യിൽ ലഭിക്കാനുള്ള കാത്തിരിപ്പിലായിരിക്കും പലരും. ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ലോജിസ്റ്റിക്‌സ് സപ്ലൈ ചെയ്ന്‍ (Indian Logistics Supply Chain) കമ്പനിയായ ഡെല്‍ഹിവെറി (Delhivery). ഒരു ദിവസത്തിനുള്ളില്‍ തന്നെ ഡെലിവെറി സാധ്യമാക്കാനാണ് ഡെല്‍ഹിവെറി ലക്ഷ്യമിടുന്നത്. ഇതിനകം തന്നെ രാജ്യത്തെ 15 പ്രധാന നഗരങ്ങളില്‍ ഈ സേവനം ആരംഭിച്ചതായി ഡെല്‍ഹിവെറി അറിയിച്ചു. കണ്‍സ്യൂമര്‍ ബ്രാന്‍ഡുകള്‍ക്ക് അതേ ദിവസം തന്നെ ഓര്‍ഡറുകള്‍ ഡെലിവറി ചെയ്യാന്‍ സഹായിക്കുന്ന 'സെയിം ഡേ ഡെലിവെറി' (Same Day Delivery Service) സേവനമാണ് ഡെല്‍ഹിവെറി കമ്പനി ആരംഭിച്ചത്.
അതേ ദിവസം തന്നെ ഓര്‍ഡറുകള്‍ ഡെലിവറി ചെയ്യാനായി സ്റ്റോക്കുകൾ എല്ലായിടത്തും എത്തിക്കും, മാത്രമല്ലാതെ ചലിക്കുന്ന സംഭരണ വിഭാഗം ആരംഭിക്കുകയും ചെയ്യും. അതായത് ഒരു വ്യക്തി ഒരു സാധനം ഓര്‍ഡര്‍ ചെയ്താൽ ഓർഡർ ലഭിക്കുന്ന ബ്രാൻഡ് നഗരത്തിനുള്ളിലെ സംഭരണ വിഭാഗത്തെ അറിയിക്കുകയും ഉത്പന്നം അതെ ദിവസം തന്നെ ഉപഭോക്താവിന്റെ കൈയ്യിലേക്ക് എത്തിക്കുകയും ചെയ്യുന്നു. പുതിയ രീതി തീർച്ചയായും കണ്‍സ്യൂമര്‍ ബ്രാന്‍ഡുകളുടെ വില്‍പ്പനയിലും മാറ്റങ്ങളുണ്ടാക്കുമെന്നാണ് ഡെല്‍ഹിവെറി കമ്പനി അവകാശപ്പെടുന്നത്.
മണിക്കൂറുകൾക്കുള്ളിലാണ് കമ്പനി ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നത്. ഇത് ഓൺലൈൻ ഉപഭോക്താക്കൾക്ക് വളരെ അധികം ഗുണം ചെയ്യുകയും വില്പന കൂട്ടുകയും ചെയ്യമെന്നാണ് കമ്പനി പറയുന്നത്. പുത്തൻ ചുവട്‌വെയ്പ്പ് നടത്തിയ ഡെല്‍ഹിവെറി കമ്പനി 2011 ലാണ് ഗുഡ്ഗാവ് ആസ്ഥാനമാക്കി പ്രവര്‍ത്തനമാരംഭിച്ചത്.