അത്യാവശ്യഘട്ടങ്ങളിൽ പിഎഫ് തുക പിൻവലിക്കണോ? ഓൺലൈനായി പിൻവലിക്കാം

Published : Sep 04, 2023, 08:36 AM IST
അത്യാവശ്യഘട്ടങ്ങളിൽ പിഎഫ് തുക പിൻവലിക്കണോ? ഓൺലൈനായി പിൻവലിക്കാം

Synopsis

അപേക്ഷ നൽകി ഒരാഴ്ചയ്ക്കുള്ളിൽ പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടും. പിഎഫ് തുകയ്ക്കായി ഓൺലൈനായി അപേക്ഷിക്കുന്നതെങ്ങനെയെന്ന് നോക്കാം

സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് റിട്ടയർമെന്റ് കാലത്തേക്ക് വരുമാനം ലഭ്യമാക്കുന്നതിനുള്ള റിട്ടയർമെന്റ് സേവിങ്സ് സ്കീമാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്). തൊഴിലുടമയും ജീവനക്കാരനും തുല്യമായണ് പിഎഫ് അക്കൗണ്ടിലേക്ക്  സംഭാവന ചെയ്യുക. പൊതുവെ വിരമിക്കലിന് ശേഷമാണ് ഈ പണം പിൻവലിക്കുക.  

എന്നാൽ ഒരു മെഡിക്കൽ എമർജൻസിയോ,   ലോൺ തിരിച്ചടവോ പോലെ പണത്തിന് അടിയന്തിര ആവശ്യം വന്നാൽ പ്രത്യേക കാരണങ്ങൾ കാണിച്ച് പിഎഫ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാം. അപേക്ഷ നൽകി ഒരാഴ്ചയ്ക്കുള്ളിൽ പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടും. പിഎഫ് തുകയ്ക്കായി ഓൺലൈനായി അപേക്ഷിക്കുന്നതെങ്ങനെയെന്ന് നോക്കാം

ആദ്യം www.epfindia.gov.in എന്ന ഇപിഎഫ്ഒ വെബ്സൈറ്റ് സന്ദർശിക്കുക .തുടർന്ന്ച്ച്  ഹോംപേജിലെ "ഓൺലൈൻ അഡ്വാൻസ് ക്ലെയിം" ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

  •  ഉപഭോക്താവിന്റെ യുഎഎൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച്  ലോഗിൻ ചെയ്യുക.
  •  ലോഗിൻ ചെയ്തശേഷം, 'ഓൺലൈൻ സർവീസ് ഓപ്ഷൻ ക്ലിക് ചെയ്യുക
  •  ഇപിഎഫ്-ൽ നിന്ന് പിഎഫ് അഡ്വാൻസ് പിൻവലിക്കാൻ, ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് അനുയോജ്യമായ ക്ലെയിം ഫോം (ഫോം 31, 19, 10C, അല്ലെങ്കിൽ 10D) തിരഞ്ഞെടുക്കുക.
  • ബാങ്ക് അക്കൗണ്ടിന്റെ അവസാന 4 അക്കങ്ങൾ നൽകി ഫോം പരിശോധിച്ചുറപ്പിക്കുക.
  • പ്രൊസീഡ് ഫോർ ഓൺ‌ലൈൻ ക്ലെയിം"  ക്ലിക് ചെയ്ത ശേഷം , ഡ്രോപ്പ് ഡൗണിൽ നിന്ന് പിഎഫ് അഡ്വാൻസ് ഫോം 31 തിരഞ്ഞെടുക്കുക.
  • നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് നിങ്ങൾ പിൻവലിക്കാനുള്ള കാരണം തിരഞ്ഞെടുക്കുക.
  • പിൻവലിക്കാൻ ആഗ്രഹിക്കുന്ന തുക നൽകുക.
  • ബാങ്ക് അക്കൗണ്ട് ചെക്കിന്റെ സ്കാൻ ചെയ്ത പകർപ്പ് അപ്ലോഡ് ചെയ്തതിനൊപ്പം നിങ്ങളുടെ മേൽവിലാസം നൽകുക
  • നിങ്ങളുടെ ആധാർ ലിങ്ക് ചെയ്ത മൊബൈലിൽ ലഭിച്ച ഒടിപി നൽകുക.

രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 011 22901406 എന്ന നമ്പരിലേക്ക് മിസ്‌ഡ് കോൾ ചെയ്തും നിങ്ങളുടെ പിഎഫ് ബാലൻസ് പരിശോധിക്കാം. എസ്എംഎസ്  വഴി പിഎഫ് ബാലൻസ് വിവരങ്ങൾ ലഭിക്കും. മെഡിക്കൽ എമർജൻസി കേസുകളിൽ, പിഎഫ് ക്ലെയിം പണം ഒരു മണിക്കൂറിനുള്ളിൽ പ്രോസസ്സ് ചെയ്യാവുന്നതുമാണ്.

എസ്എംഎസ് വഴിയും പിഎഫ് അക്കൗണ്ട് ബാലൻസ് പരിശോധിക്കാം. അതിന് 7738299899 എന്ന നമ്പറിലേക്ക് 'EPFOHO UAN ENG' എന്ന സന്ദേശം അയയ്‌ക്കുക.  സന്ദേശത്തിന്റെ അവസാന മൂന്ന് അക്കങ്ങൾ നിങ്ങൾ തിരഞ്ഞെടുത്ത ഭാഷയെ സൂചിപ്പിക്കുന്നു. ഇവിടെ ENG എന്നാൽ ഇംഗ്ലീഷ് എന്നാണ് അർത്ഥമാക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മറാത്തി, ബംഗാളി, കന്നഡ, പഞ്ചാബി, തെലുങ്ക്, മലയാളം, ഗുജറാത്തി എന്നിങ്ങനെ മൊത്തം 10 ഭാഷകളിൽ നിന്ന് സ്വന്തം ഭാഷ തിരഞ്ഞെടുക്കാം. ഇതിന് നിങ്ങളുടെ മൊബൈൽ നമ്പർ യൂണിവേഴ്സൽ അക്കൗണ്ട് നമ്പറിൽ (UAN) രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.

Read also:  ഒന്നരക്കോടി നൽകി, ഇനി മുതൽ എല്ലാകൊല്ലവും മുടക്കമില്ലാതെ ഓരോ കോടി നൽകും, ഹൃദയം നിറച്ച് എംഎ യൂസഫലി!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

PREV
Read more Articles on
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും