അധിക ചാർജ്ജ് വേണ്ടെന്ന് എസ്ബിഐ; റുപേ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ഇനി യുപിഐ ഇടപാടുകൾ നടത്താം

Published : Aug 11, 2023, 07:01 PM IST
അധിക ചാർജ്ജ് വേണ്ടെന്ന് എസ്ബിഐ; റുപേ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ഇനി യുപിഐ ഇടപാടുകൾ നടത്താം

Synopsis

ഈ  സംവിധാനം വഴി എസ്ബിഐ കാർഡ് ഉടമകൾക്ക് അവരുടെ റുപേ ഇഷ്യൂ ചെയ്ത ക്രെഡിറ്റ് കാർഡുകൾ വഴി യുപിഐ ഇടപാടുകൾ തടസ്സമില്ലാതെ നടത്താം.

ദില്ലി:  റുപേ പ്ലാറ്റ്‌ഫോമിലെ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് യുപിഐ ഇടപാടുകൾ നടത്താൻ സംവിധാനമൊരുങ്ങി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്‌ബിഐ) നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എൻപിസിഐ) സഹകരിച്ചാണ് പണമിടപാടുകൾ ഈസിയാക്കാനുള്ള നടപടിയൊരുങ്ങുന്നത്. ഈ  സംവിധാനം വഴി എസ്ബിഐ കാർഡ് ഉടമകൾക്ക് അവരുടെ റുപേ ഇഷ്യൂ ചെയ്ത ക്രെഡിറ്റ് കാർഡുകൾ വഴി യുപിഐ ഇടപാടുകൾ തടസ്സമില്ലാതെ നടത്താം. 2023 ഓഗസ്റ്റ് 10 മുതൽ    പ്രാബല്യത്തിൽ വന്ന  ഈ സംവിധാനം കൊണ്ട്, ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ പണമിടപാട് നടത്താവുന്നതാണ്. എസ്ബിഐ കാർഡ് ഉപഭോക്താക്കൾക്ക്  വേഗത്തിലും, ഈസിയായും തടസ്സരഹിതവുമായ പേയ്‌മെന്റ് അനുഭവം നൽകാനുള്ള  ശ്രമത്തിന്റെ ഭാഗമാണ് പുതിയ നീക്കം. എസ്ബിഐ കാർഡ് ഇഷ്യൂ ചെയ്ത റുപേ ക്രെഡിറ്റ് കാർഡ് യുപിഐയുമായി ബന്ധിപ്പിക്കാനും ഈസിയാണ്.  

*ഇതിനായി ആദ്യം പ്ലേ സ്റ്റോറിൽ നിന്ന്  (ഭീം, ഗൂഗിൾ പേ, ഫോൺ പേ  ) ഒരു യുപിഐ തേർഡ് പാർട്ടി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക.

*രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കിയതിനു ശേഷം  യുപിഐ ആപ്പിൽ നിങ്ങളുടെ മൊബൈൽ നമ്പർ വെരിഫൈ ചെയ്യുക

*ആഡ്  ക്രെഡിറ്റ് കാർഡ്/ലിങ്ക് ക്രെഡിറ്റ് കാർഡ്  ഓപ്ഷൻ തിരഞ്ഞെടുക്കുക
.
*ക്രെഡിറ്റ് കാർഡ്  പട്ടികയിൽ നിന്ന് -എസ്ബിഐ ക്രെഡിറ്റ് കാർഡ് തെരഞ്ഞെടുക്കുക.

*നടപടികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി   നിങ്ങളുടെ 6 അക്ക യുപിഐ പിൻ സെറ്റ് ചെയ്യുക

*എസ്ബിഐ കാർഡിൽ രജിസ്റ്റർ ചെയ്ത കാർഡ് ഉടമയുടെ മൊബൈൽ നമ്പർ യുപിഐയുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.  

*ഈ സേവനത്തിന് അധിക ചാർജ്ജ് ഈടാക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഹോളിവുഡില്‍ നിന്ന് ഞെട്ടിക്കുന്ന വാർത്ത! 8100 കോടി ഡോളറിന്റെ ഇടപാട്, വാര്‍ണര്‍ ബ്രദേഴ്‌സിനെ വാങ്ങി പാരാമൗണ്ട്
ഇന്ത്യയിലടക്കം സ്ഥിതിയാകെ മാറും! അസംസ്കൃത വസ്തുക്കൾ കിട്ടാനില്ല, ജീവൻരക്ഷാ മരുന്നുകളുടെ വിലയും വർദ്ധിച്ചേക്കാം