
വിപണിയിലെ അപകട സാധ്യത കണക്കിലെടുത്ത് പല നിക്ഷേപകരും ഓഹരി വിപണിയിലും ക്രിപ്‌റ്റോകളിലും നിക്ഷേപിക്കാറില്ല. ഇങ്ങനെയുള്ളവർക്ക് ഏറ്റവും സുരക്ഷിത നിക്ഷേപ മാർഗമാണ് ബാങ്കുകളിലെ നിക്ഷേപം. നിക്ഷേപകർക്കായി ഉയർന്ന പലിശ നിരക്കിൽ വിവിധ പദ്ധതികൾ വാഗ്ദാനം ചെയ്യുന്ന ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാണ് എസ്ബിഐ. അപകടസാധ്യതയില്ലാതെ നിക്ഷേപത്തിന് സുരക്ഷിതമായ വരുമാനം നൽകുന്ന എസ്ബിഐയുടെ അത്തരമൊരു സ്കീമാണ് എസ്ബിഐ ആന്വിറ്റി ഡെപ്പോസിറ്റ് സ്കീം.
സേവിംഗ്സ് അക്കൗണ്ടുകളേക്കാളും പരമ്പരാഗത നിക്ഷേപ പദ്ധതികളേക്കാളും താരതമ്യേന ഉയർന്ന പലിശ നിരക്കാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ശ്രദ്ധിക്കേണ്ടത് എന്താണെന്നുവെച്ചാൽ, എസ്ബിഐ ആന്വിറ്റി ഡെപ്പോസിറ്റ് സ്കീമിന് കീഴിൽ ഒരു നിക്ഷേപകൻ ഒരു നിശ്ചിത കാലയളവിലേക്ക് ഒരു വലിയ തുക നിക്ഷേപിക്കേണ്ടതുണ്ട്. അതായത് ആദ്യം വലിയ തുക നിക്ഷേപിച്ച ശേഷം മൊത്തം തുക തുല്യമായ പ്രതിമാസ തവണകളായി പലിശയടക്കം തിരികെ നൽകും.
എസ്ബിഐ ആന്വിറ്റി ഡെപ്പോസിറ്റ് സ്കീമിൽ, ഒരു നിക്ഷേപകന് 36, 60, 84 അല്ലെങ്കിൽ 120 മാസത്തേക്ക് പണം നിക്ഷേപിക്കാം. നിങ്ങൾ തുക നിക്ഷേപിച്ച കാലയളവിലെ സ്ഥിര നിക്ഷേപങ്ങൾക്ക് എന്ത് പലിശ നിരക്ക് ബാധകമാണോ, അത് ഈ ആന്വിറ്റി ഡെപ്പോസിറ്റ് സ്‌കീമിലും ബാധകമായിരിക്കും.
ഉപഭോക്താക്കൾക്ക് അവരുടെ നിക്ഷേപത്തിന്റെ കാലാവധി തിരഞ്ഞെടുക്കാം. ആന്വിറ്റി ഡെപ്പോസിറ്റ് സ്കീം പലിശ നിരക്ക് പൊതു ഉപഭോക്താക്കൾക്ക് 5 ശതമാനം മുതൽ 6.5 ശതമാനം വരെയാണ്, അതേസമയം മുതിർന്ന പൗരന്മാർക്കുള്ള പലിശ നിരക്ക് നിക്ഷേപത്തിന്റെ മൊത്തം കാലയളവിനെ ആശ്രയിച്ച് 5.5 ശതമാനം മുതൽ 7.5 ശതമാനം വരെ വ്യത്യാസപ്പെടുന്നു.
എന്നാൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഓരോ മാസവും നിക്ഷേപ തുകയുടെ ഒരു തുല്യ വിഹിതം പലിശയോടൊപ്പം നൽകുന്നതിനാൽ നിക്ഷേപ തുക കുറഞ്ഞു കൊണ്ടിരിക്കും. ഇങ്ങനെ നിക്ഷേപ തുക കുറയുമ്പോൾ പലിശ തുക ഓരോ മാസവും കുറയുകയും ചെയ്യും. ഇത് തുടരുമ്പോൾ എസ്ബിഐ ആന്വിറ്റി ഡെപ്പോസിറ്റ് സ്കീമിന്റെ കാലാവധി അവസാനിക്കുമ്പോൾ നിക്ഷേപകന് ഒരു തുകയും ലഭിക്കില്ല