അടുത്ത രണ്ട് മാസം നിര്‍ണായകമെന്ന് സ്റ്റേറ്റ് ബാങ്ക് ചീഫ്: ബാങ്ക് ലയനത്തിന് അനുകൂലിക്കുന്നതായും രജനീഷ് കുമാര്‍

Published : Sep 04, 2019, 12:04 PM ISTUpdated : Sep 04, 2019, 12:07 PM IST
അടുത്ത രണ്ട് മാസം നിര്‍ണായകമെന്ന് സ്റ്റേറ്റ് ബാങ്ക് ചീഫ്: ബാങ്ക് ലയനത്തിന് അനുകൂലിക്കുന്നതായും രജനീഷ് കുമാര്‍

Synopsis

ഈ സമയത്ത് വളർച്ച നേടാനാകുമോ എന്നതാണ് നിർണായകമെന്നും രജനീഷ് കുമാർ പറഞ്ഞു. 

മുംബൈ: ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയ്ക്ക് അടുത്ത രണ്ട് മാസങ്ങൾ നിർണായകമാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ രജനീഷ് കുമാർ. വാഹനവിപണി കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ സാമ്പത്തിക മേഖലയിലെ പ്രതിസന്ധി ചാക്രികമാണോ ഘടനാപരമാണോ എന്ന് പറയാൻ ഈ ഘട്ടത്തിൽ സാധ്യമല്ലെന്ന് രജനീഷ് കുമാർ പറഞ്ഞു. അടുത്ത രണ്ട് മാസങ്ങൾ രാജ്യത്തെ ഉത്സവക്കാലം കൂടിയാണ്. 

ഈ സമയത്ത് വളർച്ച നേടാനാകുമോ എന്നതാണ് നിർണായകമെന്നും രജനീഷ് കുമാർ പറഞ്ഞു. പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തെ അനുകൂലിക്കുന്നു എന്നും എസ്ബിഐ ചെയർമാൻ പറഞ്ഞു.

PREV
click me!

Recommended Stories

95ന് തൊട്ടടുത്ത്, കുത്തനെ താഴേക്ക്, രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ, എണ്ണ വില ഭീഷണിയാകുന്നു
ഇന്‍ഷുറന്‍സ് രേഖകള്‍ നഷ്ടമായോ? പരിഹാരവുമായി ഐആര്‍ഡിഎഐ; 'പബ്ലിക് ഇന്‍ഷുറന്‍സ് രജിസ്ട്രി' വരുന്നു