
വിരമിക്കലിനുശേഷം സാമ്പത്തിക സ്ഥിരത ഉറപ്പാക്കാൻ ആഗ്രഹിക്കുന്നുണ്ടോ? 2025 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന കേന്ദ്രസര്‍ക്കാരിന്റെ യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീം, ഇതിന് മികച്ച ഒരു പരിഹാരമാണ്. ഏകീകൃത പെൻഷൻ പദ്ധതി അല്ലെങ്കിൽ യുപിഎസ്, വിരമിക്കുമ്പോൾ ജീവനക്കാർക്ക് ഒരു നിശ്ചിത പെൻഷൻ വാഗ്ദാനം ചെയ്യുന്നു. എന്നാൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് എൻപിഎസ് അല്ലെങ്കിൽ യുപിഎസ് തിരഞ്ഞെടുക്കാനുള്ള സമയം ജൂൺ 30 വരെയാണ്.
എൻപിഎസിൽ നിന്ന് യുപിഎസിലേക്ക് മാറാൻ ആഗ്രഹിക്കുന്ന നിലവിലുള്ള കേന്ദ്ര സർക്കാർ ജീവനക്കാർ ജൂൺ 30 നകം അത് ചെയ്യണമെന്ന് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി അറിയ്ച്ചിട്ടുണ്ട്. സമയപരിധിക്കുള്ളിൽ ചെയ്തില്ലെങ്കിൽ യുപിഎസ് തിരഞ്ഞെടുക്കാത്ത ജീവനക്കാർ ദേശീയ പെൻഷൻ സംവിധാനത്തിന് കീഴിൽ തുടരും. അവർ എൻപിഎസിൽ തുടരാൻ തീരുമാനിച്ചതായി കണക്കാക്കുമെന്നും പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി അറിയ്ച്ചിട്ടുണ്ട്.
യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീം ആനുകൂല്യങ്ങള്‍ എന്തൊക്കെയാണ്?
ഒറ്റത്തവണയായി ലംപ്സം പേയ്മെന്റ്: ഓരോ ആറ് മാസത്തെയും യോഗ്യതാ സേവനത്തിന്, അവസാനമായി കൈപ്പറ്റിയ അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും പത്തിലൊന്ന് തുക.
പ്രതിമാസ ടോപ്പ്-അപ്പ് തുക: അനുവദനീയമായ യുപിഎസ് പേഔട്ടും ക്ഷാമബത്തയും അടിസ്ഥാനമാക്കി കണക്കാക്കുന്ന തുകയില്‍ നിന്ന് എന്‍പിഎസിന് കീഴിലുള്ള ആന്വിറ്റി തുക കുറച്ചുള്ള തുക.
കുടിശ്ശികയ്ക്ക് പലിശ: മുകളില്‍ പറഞ്ഞ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് മുന്‍കാലങ്ങളിലെ കുടിശ്ശികയ്ക്ക് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് നിരക്കുകള്‍ പ്രകാരമുള്ള സാധാരണ പലിശ.
യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീം ആനുകൂല്യങ്ങള്‍ എങ്ങനെ ക്ലെയിം ചെയ്യാം?
ഓഫ്ലൈന്‍ വഴി: നേരിട്ട് അപേക്ഷിക്കാന്‍, വരിക്കാരന്‍ അല്ലെങ്കില്‍ പങ്കാളി വിരമിച്ച സ്ഥലത്ത അതത് ഡ്രോയിംഗ് ആന്‍ഡ് ഡിസ്ബേഴ്സിംഗ് ഓഫീസര്‍ക്ക് പൂരിപ്പിച്ച ഫോം സമര്‍പ്പിക്കണം.
വരിക്കാര്‍ക്കുള്ള ഫോം: ബി2
നിയമപരമായി വിവാഹിതയായ പങ്കാളിക്കുള്ള ഫോമുകള്‍: ബി4 അല്ലെങ്കില്‍ ബി6
ഈ ഫോമുകള്‍ www.npscra.nsdl.co.in/ups.php എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
ഓണ്‍ലൈന്‍ വഴി: ഓണ്‍ലൈനായി അപേക്ഷിക്കാന്‍, www.npscra.nsdl.co.in/ups.php എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
വെബ്‌സൈറ്റില്‍ പ്രവേശിച്ച് ഓണ്‍ലൈന്‍ ഫോം പൂരിപ്പിച്ച് ഡ്രോയിംഗ് ആന്‍ഡ് ഡിസ്ബേഴ്സിംഗ് ഓഫീസറിന്റെ തുടര്‍നടപടികള്‍ക്കായി ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കുക.