എസ്ബിഐ സ്മാർട്ടാകുന്നു; ബാങ്കിൽ എത്തേണ്ട, ഈ സേവനങ്ങൾ ഇനി വാതിൽപ്പടിയിൽ

By Web TeamFirst Published Aug 16, 2022, 6:29 PM IST
Highlights

ലോക്ക്ഡൗണിന് ശേഷം വീണ്ടും വാതിൽപ്പടി സേവനങ്ങളുമായി എസ്ബിഐ. ലഭ്യമാകുന്ന സേവനങ്ങൾ ഇവയാണ് 
 

രാജ്യത്തെ ഏറ്റവും വലിയ വായ്പ ദാതാക്കളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാതിൽപ്പടി ബാങ്കിംഗ് സേവനം നല്കാൻ ഒരുങ്ങുന്നു. വാതിൽപ്പടി സേവനങ്ങൾ എസ്ബിഐ ആരംഭിച്ചത് വർഷങ്ങ്ൾക്ക് മുൻപ് ആണെങ്കിലും  കോവിഡ്-19 മഹാമാരിയുടെ കാലത്താണ് ഇത് കൂടുതൽ പ്രയോജനകരമായത്. എന്നാൽ ഇപ്പോൾ വീണ്ടും ഇതേ സംവിധാനം ഉപഭോക്താക്കൾക്ക് നല്കാൻ ഒരുങ്ങുകയാണ് ബാങ്ക്.

Read Also: നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ; സ്വാത്ര്യത്തിന്റെ മധുരം പകർന്ന് ബാങ്ക് ഓഫ് ബറോഡ

മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, അംഗീകൃത വിട്ടുമാറാത്ത രോഗങ്ങൾ, കാഴ്ച വൈകല്യമുള്ളവർ, കെവൈസി രജിസ്ട്രേഷനുള്ള അക്കൗണ്ട് ഉടമകൾ, സിംഗിൾ/ജോയിന്റ് അക്കൗണ്ട് ഉടമകൾ, ഹോം ബ്രാഞ്ചിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന ഉപഭോക്താക്കൾ എന്നിവർക്ക് ആയിരിക്കും വാതിൽപ്പടി ബാങ്കിങ് സേവനങ്ങൾ ലഭിക്കുക. ഉപഭോക്താക്കൾക്ക് മാസത്തിൽ മൂന്ന് തവണ സൗജന്യ എസ്ബിഐ വാതിൽപ്പടി ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാകും. ട്വിറ്ററിലൂടെയാണ് എസ്ബിഐ  ഇക്കാര്യം പ്രഖ്യാപിച്ചത്.

Read Also: ആധാർ ഇല്ലെങ്കിൽ ഇനി സബ്‌സിഡിയോ ആനുകൂല്യങ്ങളോ ഇല്ല!

ഉപഭോക്താക്കൾക്ക് മാസത്തിൽ മൂന്ന് തവണ സൗജന്യമായി ലഭ്യമാകുന്ന എസ്ബിഐ വാതിൽപ്പടി ബാങ്കിംഗ് സേവനങ്ങൾ ഇതാ:

  • പണം നിക്ഷേപിക്കാം 
  • പണം പിൻവലിക്കാം 
  • ബാലൻസ് പരിശോധിക്കുക 
  • ചെക്ക് സ്ലിപ്പ് നൽകാം 
  • ഫോം 15  നൽകാം 
  • ഡ്രാഫ്റ്റുകളുടെ ഡെലിവറി
  • ടേം ഡെപ്പോസിറ്റ് 
  • ലൈഫ് സർട്ടിഫിക്കറ്റ് 
  • KYC ഡോക്യുമെന്റുകൾ നൽകാം 

അതേസമയം ജോയിന്റ് അക്കൗണ്ടുകൾക്കും ചെറിയ അക്കൗണ്ടുകൾക്കും വ്യക്തിപരമല്ലാത്ത അക്കൗണ്ടുകൾക്കും ഈ സേവനങ്ങൾ ലഭ്യമല്ല.

Read Also: എസ്‌ബിഐ വായ്പ എടുത്തവർ ശ്രദ്ധിക്കുക, ഇഎംഐ കുത്തനെ ഉയരും!

എസ്ബിഐ ഡോർസ്റ്റെപ്പ് ബാങ്കിംഗ് സേവനങ്ങൾക്ക് എങ്ങനെ അപേക്ഷിക്കാം

എസ്ബിഐയുടെ വാതിൽപ്പടി ബാങ്കിംഗ് സേവനങ്ങൾക്കായി രജിസ്റ്റർ ചെയ്യുന്നതിന് എസ്ബിഐ ഉപഭോക്താക്കൾ 1800 1037 188 അല്ലെങ്കിൽ 1800 1213 721 എന്ന ടോൾ നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം.

യോനോ ആപ്പ് ഉപയോഗിച്ച് എസ്ബിഐ ഡോർസ്റ്റെപ്പ് ബാങ്കിംഗ് സേവനങ്ങൾ എങ്ങനെ നേടാം എന്നത് ഇതാ;

ഘട്ടം 1 : നിങ്ങളുടെ MPIN അല്ലെങ്കിൽ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് എസ്ബിഐ യോനോ ആപ്പ് തുറക്കുക

ഘട്ടം 2 : മെനുവിൽ നിന്ന്, സേവന അഭ്യർത്ഥനയിൽ ക്ലിക്കുചെയ്യുക

ഘട്ടം 3 : അടുത്ത സ്ക്രീനിൽ നിന്ന് ഡോർസ്റ്റെപ്പ് സർവീസസ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

ഘട്ടം 4 : ഡ്രോപ്പ്ഡൗൺ മെനുവിൽ നിന്ന് നിങ്ങളുടെ അക്കൗണ്ട് നമ്പർ തിരഞ്ഞെടുത്ത് രജിസ്റ്റർ ചെയ്യുക. ഇതിന് ശേഷം നിങ്ങളുടെ അഭ്യർത്ഥന പ്രോസസ്സ് ചെയ്യും.

tags
click me!