Asianet News MalayalamAsianet News Malayalam

എസ്‌ബിഐ വായ്പ എടുത്തവർ ശ്രദ്ധിക്കുക, ഇഎംഐ കുത്തനെ ഉയരും!

എസ്‌ബിഐയിൽ നിന്നും വിവിധ വായ്പ എടുത്തവരുടെ ഇഎംഐകൾ ചെലവേറിയതാകും. കാരണം എസ്‌ബിഐ എംസിഎൽആർ നിരക്ക് ഉയർത്തി. പുതുക്കിയ നിരക്കുകൾ ഇതാണ്

sbi increased MCLR. emi hike
Author
Trivandrum, First Published Aug 16, 2022, 11:25 AM IST

രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നിരക്കുകൾ വർദ്ധിപ്പിച്ചു. ഇതോടെ എസ്‌ബിഐയിൽ നിന്നും വിവിധ വായ്പ എടുത്തവരുടെ ഇഎംഐകൾ ചെലവേറിയതാകും. എംസിഎൽആർ  നിരക്കാണ് എസ്ബിഐ വർധിപ്പിച്ചിരിക്കുന്നത്. ഭവനവായ്പകൾ പോലെയുള്ള ബാങ്കിന്റെ ദീർഘകാല വായ്പകൾ ഈ നിരക്കുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ എംസിഎൽആർ ഉയരുന്നത് വായ്പ എടുത്തവരെ സാരമായി ബാധിക്കും. 

Read Also: ആദായ നികുതി റിട്ടേൺ; ക്ലെയിമുകൾക്ക് നോട്ടീസ് ലഭിച്ചോ? ചെയ്യേണ്ടത് ഇതാണ്

ഒറ്റ രാത്രി വായ്പ മുതൽ മൂന്നു മാസം വരെയുള്ള  എംസിഎൽആർ നിരക്ക് 7.15 ശതമാനത്തിൽ നിന്ന് 7.35 ശതമാനമായി ഉയർത്തി. ആറ് മാസം കാലയളവിന്  എംസിഎൽആർ 7.45 ശതമാനത്തിൽ  നിന്ന് 7.65 ശതമാനമായി ഉയർത്തി. ഒരു വർഷം കാലയളവിന്  7.7 ശതമാനത്തിൽ  നിന്ന് 7.9 ശതമാനമായി ഉയർത്തി. , മൂന്ന് വർഷത്തെ കാലയളവിന് 7.8 ശതമാനത്തിൽ  നിന്ന്  8  ശതമാനമായി ഉയർത്തി. 

എന്താണ് എംസിഎൽആർ  നിരക്ക്  

എംസിഎൽആർ നിരക്ക്   2016 ഏപ്രിലിൽ ആണ് ആരംഭിക്കുന്നത്. ബാങ്കുകൾക്ക് അവരുടെ ഫണ്ടിംഗ് ചെലവ് കണക്കാക്കാനും വിവിധ കാലയളവുകളിലുടനീളം അവരുടെ പലിശയുടെ പ്രതിമാസ അവലോകനങ്ങൾ നടത്താനും ഒരു ഫോർമുല നൽകി.  ഓരോ ബാങ്കും അതിന്റെ എം‌സി‌എൽ‌ആർ കണക്കാക്കുന്നത് ഡെപ്പോസിറ്റ് തുകകൾ, പ്രവർത്തനച്ചെലവുകൾ എന്നിവ പോലുള്ള ഘടകങ്ങൾ കണക്കിലെടുത്താണ്.

Read Also: വിളച്ചിലെടുത്താൽ 'പരിപ്പെടുക്കും'; സംസ്ഥാനത്തോട് കേന്ദ്രം

എം‌സി‌എൽ‌ആർ പിന്നീട് എക്‌സ്‌റ്റേണൽ ബെഞ്ച്മാർക്ക് ലിങ്ക്ഡ് റേറ്റ് ഉപയോഗിച്ച് മാറ്റി, അതിനാൽ വായ്പാ നിരക്ക് ആർബിഐയുടെ പോളിസി നിരക്കുകളുമായി ബന്ധപ്പെടുന്നു.  നിലവിലുള്ള എല്ലാ ബാങ്ക് ലോണുകളും എം‌സി‌എൽ‌ആർ അല്ലെങ്കിൽ എക്‌സ്‌റ്റേണൽ ബെഞ്ച്മാർക്ക് അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്കുമായോ (EBLR) അടിസ്ഥാന നിരക്കുമായോ ബന്ധിപ്പിച്ചിരിക്കുന്നു. 

എസ്ബിഐയുടെ ഏറ്റവും പുതിയ എംസിഎൽആർ നിരക്കുകൾ

ഒറ്റരാത്രി - 7.35%

ഒരു മാസം - 7.35%

മൂന്ന് മാസം - 7.35%

ആറ് മാസം - 7.65%

ഒരു വർഷം - 7.7%

രണ്ട് വർഷം - 7.9%

മൂന്ന് വർഷം - 8%

പണ നയ അവലോകന യോഗത്തിന് ശേഷം, റിസർവ് ബാങ്ക്  റിപ്പോ നിരക്ക്  50 ബേസിസ് പോയിൻറ് ഉയർത്തിയിരുന്നു. ഇതോടെ രാജ്യത്തെ പൊതുമേഖലാ സ്വകാര്യ ബാങ്കുകൾ പലിശ നിരക്കുകൾ ഉയർത്താനുള്ള നീക്കത്തിലാണ്. എസ്ബിഐ കഴിഞ്ഞയാഴ്ച  സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തിയിരുന്നു.  

Follow Us:
Download App:
  • android
  • ios