SBI : ഇഎംഐ ഇനി പോക്കറ്റ് കാലിയാക്കും; എസ്ബിഐ വായ്പ്പാ നിരക്കുകൾ കൂട്ടുന്നു

Published : Apr 19, 2022, 05:17 PM ISTUpdated : Apr 19, 2022, 05:24 PM IST
SBI : ഇഎംഐ ഇനി പോക്കറ്റ് കാലിയാക്കും; എസ്ബിഐ വായ്പ്പാ നിരക്കുകൾ കൂട്ടുന്നു

Synopsis

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നിരക്കുകൾ വർധിപ്പിക്കുന്നതിനാൽ വായ്പയെടുക്കുന്നവർക്കുള്ള ഇഎംഐകൾ കുതിച്ചുയരുന്നു

രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നിരക്കുകൾ വർധിപ്പിക്കുന്നു. കോവിഡ് തീർത്ത സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന സാധാരണക്കാർക്കുള്ള കനത്ത തിരിച്ചടിയാകും ഈ നിരക്ക് വർധനവ്. എം.സി.എല്‍.ആര്‍. നിരക്കുകളിലാണ് എസ്.ബി.ഐ. വര്‍ധന വരുത്തിയത്. ഇതോടെ വായ്പകൾക്ക് മുകളിലുള്ള ഇഎംഐ നിരക്കുകൾ വർധിക്കും. ഇത് സാധാരണക്കാരെ കടുത്ത പ്രതിസന്ധിയിലാക്കും. എസ്‌ബി‌ഐ എം‌സി‌എൽ‌ആർ നിരക്ക് ഉയർത്തിയതോടെ നിലവിലുള്ളതും പുതിയതുമായ എല്ലാ ഭവന, വാഹന, വ്യക്തിഗത വായ്പകളും  ചെലവേറിയതാകും.. 

കോവിഡ് തീർത്ത ആഘാതത്തില്‍ നിന്നു വിപണികള്‍ തിരിച്ചുവരുന്ന ഈ സമയത്ത് റിപ്പോ നിരക്ക് വർധിപ്പിക്കേണ്ടതില്ലെന്ന ആർബിഐയുടെ തീരുമാനങ്ങൾക്കെതിരാണ് ഇപ്പോൾ എസ്ബിഐയുടെ നിരക്ക് വർധിപ്പിച്ചുകൊണ്ടുള്ള നടപടി. ഇത്തവണ ആർബിഐ റിപ്പോ നിരക്കുകൾ വർധിപ്പിച്ചേക്കുമെന്ന വിശ്വാസത്തിൽ എസ്ബിഐ ഉൾപ്പടെയുള്ള ബാങ്കുകൾ നിക്ഷേപ പലിശ വർധിപ്പിച്ചിരുന്നു. എന്നാൽ നിരക്ക് വർധിപ്പിക്കുന്നില്ല എന്ന ആർബിഐയുടെ തീരുമാനം ബാങ്കുകളെ പ്രതിസന്ധിയിലാക്കി. ഇതിനെ തുടർന്നാണ് ഇപ്പോൾ എസ്ബിഐയുടെ വായ്പ നിരക്ക് വർധന. ഇതോടെ വ്യത്യസ്ത വായ്പകൾക്ക് മുകളിലുള്ള പലിശ നിരക്കുകളിൽ വലിയ വർധനവ് ഉണ്ടാകും.

എസ്ബിഐയുടെ വായ്പാ നിരക്ക് പരിഷ്കരണം വരും ദിവസങ്ങളിൽ മറ്റ് ബാങ്കുകളും പിന്തുടരാൻ സാധ്യതയുണ്ട്. നിലവില്‍ മിക്ക ബാങ്ക് വായ്പകളും എം.സി.എല്‍.ആര്‍. അധിഷ്ഠിതമാണ്. അതുകൊണ്ടു തന്നെ എം.സി.എല്‍.ആറിലെ നേരിയ വര്‍ധന പോലും വായ്പയെടുത്തിരിക്കുന്നവര്‍ക്ക് വലിയ ബാധ്യതയാണ് സൃഷ്ടിക്കുക. 

PREV
Read more Articles on
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്