EMI: ഇഎംഐ ഉയരും; എസ്ബിഐ വായ്പാ നിരക്കുകൾ ഉയർത്തി

By Web TeamFirst Published Jul 15, 2022, 11:53 AM IST
Highlights

എസ്ബിഐയിൽ നിന്നും വായ്പ എടുത്തിട്ടുള്ളവരാണോ? പലിശ നിരക്കുകൾ ഇന്ന് മുതൽ ഉയരും
 

ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India) എംസിഎൽആർ (marginal cost of lending rate) 10 ബേസിസ് പോയിന്റ് വർധിപ്പിച്ചു. പുതുക്കിയ വായ്പാ നിരക്കുകൾ ഇന്ന് മുതൽ നിലവിൽ വരും. മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിംഗ് (MCLR)നിരക്ക് 0.10 ശതമാനമാണ് എസ്ബിഐ (SBI) വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ വിവിധ കാലാവധിയിലുള്ള വായ്പകളുടെ ഇഎംഐകൾ ഉയരും. 

ഒരു ഒരു വർഷത്തെ കാലയളവിലുള്ള വായ്പയുടെ പലിശ  7.40 ശതമാനത്തിൽ നിന്ന് 7.50 ശതമാനമായാണ് ഉയർത്തിയത്. ആറ് മാസത്തെ കാലാവധിയിൽ എംസിഎൽആർ 7.35 ശതമാനത്തിൽ നിന്ന് 7.45 ശതമാനമായി ഉയർത്തി. രണ്ട് വർഷത്തെ കാലാവധിയിലുള്ള പലിശ നിരക്കുകൾ  7.60 ശതമാനത്തിൽ നിന്ന് 7.70 ശതമാനമായി ഉയർത്തി.  മൂന്ന് വർഷത്തെ കാലാവധിയുള്ള വായ്പകളുടെ പലിശനിരക്ക് 7.7 ശതമാനത്തിൽ നിന്ന് 7.8 ശതമാനമായി ഉയർത്തി. 

വായ്പാ എടുത്തുവരെ സാരമായി തന്നെ ബാധിക്കും. ഭവന വായ്പാ, വാഹന വായ്പാ, വ്യക്തിഗത വായ്പ എന്നിവയുടെ പലിശ നിരക്കുകൾ ഉയരും. ഇതോടെ ഇഎംഐകൾ കുത്തനെ ഉയരും. 

എസ്ബിഐ ഭവനവായ്പ, വാഹനവായ്പ പലിശനിരക്കുകൾ

സിബിൽ സ്‌കോർ അനുസരിച്ച് എസ്ബിഐയുടെ ഭവന വായ്പാ നിരക്കുകൾ വ്യത്യാസപ്പെട്ടിരിയ്ക്കും. 7.05 ശതമാനം മുതൽ 7.55 ശതമാനം വരെ വരുന്നതായിരിക്കും എസ്ബിഐയുടെ ഭവന വായ്പാ നിരക്കുകൾ. 7.45 ശതമാനം മുതൽ 8.15 ശതമാനം  വരെ വരുന്നതായിരിക്കും എസ്ബിഐയുടെ വാഹനവായ്പ പലിശനിരക്കുകൾ
 

click me!