
മുംബൈ: ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെൻസെക്‌സ് 300 പോയിന്റ് അഥവാ 0.53 ശതമാനം ഉയർന്ന് 53,700 എന്ന നിലയിലെത്തി. നിഫ്റ്റി 84 പോയന്റ് നേട്ടത്തില്‍ 16,023 ലാണ് വ്യാപാരം ആരംഭിച്ചത്.
സെൻസെക്‌സിൽ 1.72 ശതമാനം ഉയർന്ന് ഹിന്ദുസ്ഥാൻ യുണിലിവർ മുന്നിട്ട് നിൽക്കുന്നു. തൊട്ടുപിന്നിൽ ഭാരതി എയർടെലും ബജാജ് ഓട്ടോയുമാണ്. അതേസമയം ടാറ്റ സ്റ്റീൽ ഏഎച്ച്സിഎൽ ടെക് എന്നിവ നഷ്ടത്തിലാണ്.
ടെലികോം കമ്പനിയായ ഭാരതി എയർടെല്ലിന്റെ 1.2 ശതമാനം ഓഹരികൾ ഗൂഗിൾ ഏറ്റെടുത്തു. ടെക് പ്രമുഖരായ ഗൂഗിളിന് 734 രൂപ ഇഷ്യൂ വിലയ്ക്ക് 71 ദശലക്ഷം ഓഹരികൾ അനുവദിക്കുന്നതിന് ബോർഡ് അനുമതി നൽകിയതായി ഭാരതി എയർടെൽ അറിയിച്ചു. ഭാരതി എയർടെല്ലിന്റെ ഓഹരി വില വ്യാഴാഴ്ച 642 രൂപയിലാണ് ക്ലോസ് ചെയ്തത്.