SBI Life Insurance : ലൈഫ് കൂട്ടി എസ്ബിഐ ലൈഫ് ഇൻഷുറൻസ്; ലാഭം 26 ശതമാനം ഉയർന്നു

By Web TeamFirst Published Apr 29, 2022, 5:30 PM IST
Highlights

രാജ്യത്തെ പ്രമുഖ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എസ്ബിഐ ലൈഫ് ഇൻഷുറൻസിന്റെ ലാഭം 26 ശതമാനം വർധിച്ചു.

രാജ്യത്തെ പ്രമുഖ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എസ്ബിഐ ലൈഫ് ഇൻഷുറൻസിന്റെ ലാഭം 26 ശതമാനം വർധിച്ചു. മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 26 ശതമാനം വർധിച്ച് 672.15 കോടി രൂപയിലെത്തി. മുൻ സാമ്പത്തിക വർഷം ഇതേ പാദത്തിൽ എസ്ബിഐ ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ ലാഭം 532.38 കോടി രൂപയായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ അതായത് 2021 ജനുവരി-മാർച്ച് കാലയളവിൽ കമ്പനിയുടെ മൊത്തം വരുമാനം 20,896.70 കോടി രൂപയായിരുന്നു.  ഈ വർഷം അത്  2.5 ശതമാനം ഉയർന്ന് 21,427.88 കോടി രൂപയായി. സിംഗിൾ പ്രീമിയം വരുമാനവും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ സിംഗിൾ പ്രീമിയത്തിൽ നിന്നുള്ള വരുമാനം 15,555.74 കോടി രൂപയായിരുന്നു. ഇത് 12 ശതമാനം ഉയർന്ന് 17,433.77 കോടി രൂപയായി. മാത്രവുമല്ല കമ്പനിയുടെ മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തി 2.21 ലക്ഷം കോടി രൂപയിൽ നിന്നും  2.67 ലക്ഷം കോടി രൂപയായി ഉയർന്നു

എന്താണ് എസ്ബിഐ ലൈഫ് ഇൻഷുറൻസ്

രാജ്യത്തെ പ്രമുഖ ലൈഫ് ഇൻഷുറൻസ് കമ്പനിയാണിത്. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ബിഎന്‍പി പരിബാസ് കാര്‍ഡിഫും ഒരുമിച്ച് ചേർന്ന് 2000-ലാണ് എസ്ബിഐ ലൈഫ് ഇൻഷുറൻസ് സംരഭം ആരംഭിച്ചത്. പോളിസി ഉടമസ്ഥനില്‍ നിന്നുള്ള പ്രീമിയം, പലിശ, നിക്ഷേപങ്ങളില്‍ നിന്നുള്ള ലാഭവിഹിതം, നിക്ഷേപം വീണ്ടെടുക്കുകയോ വില്‍ക്കുമ്പോഴോ ഉള്ള ലാഭം/ നഷ്ടം എന്നിവയാണ് കമ്പനിയുടെ പ്രധാന വരുമാനം. 

click me!