SBI : ലാഭം 41 ശതമാനം ഉയർത്തി എസ്ബിഐ

By Web TeamFirst Published May 14, 2022, 12:49 PM IST
Highlights

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായം 41 ശതമാനം ഉയർന്നു

ദില്ലി : രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (State Bank of India) അറ്റാദായം 41 ശതമാനം ഉയർന്നു. 2022 മാർച്ചിൽ അവസാനിച്ച ത്രൈമാസ കണക്കിൽ എസ്ബിഐയുടെ (SBI) ലാഭം 41 ശതമാനം ഉയർന്ന് 9,113.5 കോടി രൂപയായി. അതേസമയം എസ്ബിഐയുടെ മൊത്ത നിഷ്ക്രിയ ആസ്തി 2022ലെ മൂന്നാം പാദത്തിലെ 1.2 ട്രില്യണിൽ നിന്ന് 1.12 ട്രില്യൺ രൂപയായി. 

അറ്റ ​​പലിശ വരുമാനം 31,198 കോടി രൂപയിൽ നിന്നും 15.3 ശതമാനം ഉയർന്ന പശ്ചാത്തലത്തിലാണ് അറ്റാദായ വളർച്ച. എങ്കിൽപ്പോലും 31,570 കോടി രൂപയെന്ന നിരീക്ഷകരുടെ അനുമാനത്തേക്കാൾ കുറവായിരുന്നു വളർച്ച. എന്നാൽ എസ്ബിഐയുടെ  അറ്റ നിഷ്ക്രിയ ആസ്തി മുൻ പാദത്തിലെ 34,540 കോടിയിൽ നിന്നും 27,966 കോടി രൂപയായി കുറഞ്ഞു. എസ്ബിഐയുടെ ലോൺ ബുക്ക് 2022 മാസം 31 അവസാനത്തോടെ 28.18 ട്രില്യൺ രൂപയായി.
 

എസ്ബിഐയുടെ പേരിൽ വ്യാജ എസ്എംഎസുകൾ പ്രചരിക്കുന്നു; ശ്രദ്ധിക്കാൻ മുന്നറിയിപ്പ്, വിവരങ്ങൾ കൈമാറരുത്

സ്റ്റേറ്റ് ബാക്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) യുടെ പേരിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു. അക്കൗണ്ട് ബ്ലോക്കായി എന്ന തരത്തിൽ മെസേജ് ലഭിക്കുന്ന ഉപയോക്താക്കളാണ് ശ്രദ്ധിക്കേണ്ടത്. ഇത്തരം സന്ദേശങ്ങള്‍ വ്യാജമാണെന്ന് എസ് ബി ഐ വ്യക്തമാക്കിയതായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം അറിയിച്ചു. സന്ദേശത്തിനൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്നും വിവരങ്ങൾ പങ്കിടരുതെന്നും പി ഐ ബി അറിയിച്ചിട്ടുണ്ട്. ഒരുതരത്തിലുള്ള വ്യക്തിഗത വിവരങ്ങളും ബാങ്കിംഗ് വിശദാംശങ്ങളും പങ്കിടാൻ പാടില്ല. മാത്രമല്ല ഇത്തരം ഇമെയിലുകളോ എസ്എംഎസോ ലഭിച്ചാൽ report.phishing@sbi.co.in എന്ന വിലാസത്തിൽ ഉടൻ അറിയിക്കണണെന്നും പി ഐ ബി ആവശ്യപ്പെട്ടിട്ടുണ്ട്.


 

click me!