വായ്പ എടുത്തവർക്ക് സന്തോഷ വാർത്ത, ഇഎംഐ കുറയും; പലിശ കുറച്ച് ഈ ബാങ്ക്

Published : Apr 15, 2025, 11:26 AM IST
വായ്പ എടുത്തവർക്ക് സന്തോഷ വാർത്ത, ഇഎംഐ കുറയും; പലിശ കുറച്ച് ഈ ബാങ്ക്

Synopsis

ആർബിഐ തുടർച്ചയായ രണ്ടാം തവണയും റിപ്പോ നിരക്ക് കുറച്ചതിന് പിന്നാലെയാണ് എസ്ബിഐ വായ്പ പലിശ കുറച്ചിരിക്കുന്നത്.

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ പലിശ നരക്കുകൾ കുറച്ചു. എസ്ബിഐയിൽ നിന്നും വായപയെടുത്തവർക്ക് വലിയ ആശ്വാസമാണ് ഇതുകൊണ്ടുണ്ടാകുക. ബാങ്കിന്റെ ഇബിഎൽആർ (എക്‌സ്റ്റേണൽ ബെഞ്ച്മാർക്ക് ബേസ്ഡ് ലെൻഡിംഗ് റേറ്റ്), നിലവിൽ 8.90% ആണ്, ഇത് 8.65% ആയാണ് കുറച്ചത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. 

ആർബിഐ തുടർച്ചയായ രണ്ടാം തവണയും റിപ്പോ നിരക്ക് കുറച്ചതിന് പിന്നാലെയാണ് എസ്ബിഐ വായ്പ പലിശ കുറച്ചിരിക്കുന്നത്. നിലവിൽ, റിപ്പോ നിരക്ക് 6.25% ആണ്. നാല് ദിവസത്തിനുള്ളിൽ .50 ബേസിസ് പോയിന്റ് പലിശയാണ് ആർബിഐ കുറച്ചത്.  മിക്ക ബാങ്കുകളും പലിശ നിരക്കുകൾ നിർണ്ണയിക്കുന്നതിനുള്ള ഒരു മാനദണ്ഡമായി റിപ്പോ നിരക്കിനെ കണക്കാക്കുന്നതിനാൽ, റിപ്പോയിൽ കുറവ് വരുന്നത് ഉപഭോക്താക്കൾക്ക് നേരിട്ട് ഫലം നൽകുന്നു, ഇനി, നേരെമറിച്ച്, റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുകയോ ഉയർത്തുകയോ ചെയ്താൽ, വായ്പാ നിരക്കുകളിൽ സമാനമായ സ്വാധീനം ഉണ്ടാക്കും 

എസ്ബിഐയുടെ എംസിഎൽആർ (മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിംഗ്) നിരക്ക്, അതായത് ബാങ്ക് ഉപഭോക്താക്കൾക്ക് ഈടാക്കുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്ക്, മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്. എസ്‌ബി‌ഐയുടെ ഒരു വർഷത്തെ എം‌സി‌എൽ‌ആർ 9% ഉം മൂന്ന് വർഷത്തെ എം‌സി‌എൽ‌ആർ 9.10% ഉം ആണ്. 

ആർബിഐ റിപ്പോ നിരക്ക് കുറച്ചതോടെ രാജ്യത്തെ പൊതുമേഖലാ സ്വകാര്യ ബാങ്കുകൾ ഫിക്സഡ് ഡെപ്പോസിറ്റിൻ്റെയും വായ്പയുടെയും പലിശ നിരക്കുകൾ കുറയ്ക്കാൻ തുടങ്ങിയിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

Gold Rate Today: വീഴ്ചയക്ക് ശേഷം ഉയർന്ന് സ്വർണവില; പവന് ഇന്ന് എത്ര നൽകണം?
ടാറ്റയെ നയിച്ച പെൺകരുത്ത്; ടാറ്റ ട്രസ്റ്റ് ചെയർമാൻ്റെ അമ്മ സൈമൺ ടാറ്റ അന്തരിച്ചു