ഇനി പണം തിരിച്ചു കിട്ടും; ഭവന വായ്പ എടുക്കുന്നവർക്ക് എസ്ബിഐയിൽ നിന്ന് സന്തോഷ വാർത്ത

Web Desk   | Asianet News
Published : Jan 09, 2020, 04:45 PM ISTUpdated : Jan 09, 2020, 04:54 PM IST
ഇനി പണം തിരിച്ചു കിട്ടും; ഭവന വായ്പ എടുക്കുന്നവർക്ക് എസ്ബിഐയിൽ നിന്ന് സന്തോഷ വാർത്ത

Synopsis

ഈ സ്‌കീം അപർട്മെന്റ് പ്രോജക്ടുകൾക്ക് മാത്രമേ ബാധകമാകൂ. ഇതിൽ എസ്ബിഐ മാത്രമായിരിക്കണം വായ്‌പാദാതാവ്.

മുംബൈ: ഭവന വയ്പ എടുക്കുന്ന ഉപഭോക്താക്കൾക്ക് എസ്ബിഐയിൽ നിന്നിതാ ഒരു സന്തോഷ വാർത്ത. ഇനിമുതൽ ഭവന വായ്പ എടുക്കുന്ന ഉപഭോക്താക്കൾക്ക് നിശ്ചിത സമയത്തിനുള്ളിൽ വീട് നിർമിച്ചു കിട്ടിയില്ലെങ്കിൽ പണം തിരികെ കിട്ടും. 

ഈ സ്‌കീം അപർട്മെന്റ് പ്രോജക്ടുകൾക്ക് മാത്രമേ ബാധകമാകൂ. ഇതിൽ എസ്ബിഐ മാത്രമായിരിക്കണം വായ്‌പാദാതാവ്. റിയൽ എസ്റ്റേറ്റ് രംഗത്തു കൂടുതൽ ഇടപാടുകൾക്ക് ഊർജം നൽകാനും ഉപഭോക്താക്കൾക്ക് കൂടുതൽ വിശ്വാസം നൽകാനുമാണ് ഈ നീക്കം.

നിലവിലെ ഭവന വായ്‌പാ പലിശ നിരക്ക് തന്നെയായിരിക്കും ഇതിനും. പുതിയ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി നിയമപ്രകാരമാണ് എസ്ബിഐ ഈ ഇളവ് കൊണ്ടുവന്നത്. നിയമപ്രകാരം എല്ലാ ബിൽഡർമാരും രജിസ്റ്റർ ചെയ്യുകയും ഓരോ പ്രോജക്റ്റും പൂർത്തിയാക്കുന്ന സമയവും അറിയിക്കണം. 

ഭവന വായ്പകളിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനാണ് ബാങ്കിന്റെ ശ്രമം. ബാങ്ക് ആകെ നൽകിയിരിക്കുന്ന 22.48 ലക്ഷം കോടി വായ്പയുടെ വെറും 0.2 ശതമാനമാണ് (5000 കോടി) അവർ റിയൽ എസ്റ്റേറ്റ്, ഭവന വായ്‌പാ രംഗത്ത് നൽകിയിരിക്കുന്നത്.  രാജ്യത്തെ ഏഴ് മേഖലയിൽ ആണ് തുടക്കത്തിൽ ഈ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. പിന്നീട് ഇത് 10 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. 2.5 കോടി വരെയുള്ള പ്രോജക്ടുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

PREV
click me!

Recommended Stories

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ; പ്രവാസികള്‍ പണം നാട്ടിലേക്ക് അയയ്ക്കാന്‍ ഏറ്റവും നല്ല സമയം ഏത്?
'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി