ഉയർന്ന പലിശ നൽകുന്ന സ്പെഷ്യൽ എഫ്ഡി; എസ്ബിഐ അമൃത് കലാശ് അവസാനിക്കാൻ ദിവസങ്ങൾ മാത്രം

Published : Aug 01, 2023, 06:02 PM IST
ഉയർന്ന പലിശ നൽകുന്ന സ്പെഷ്യൽ എഫ്ഡി; എസ്ബിഐ അമൃത് കലാശ് അവസാനിക്കാൻ ദിവസങ്ങൾ മാത്രം

Synopsis

ഉപഭോക്താക്കൾക്ക് എസ്ബിഐ ബ്രാഞ്ച്, ഇന്റർനെറ്റ് ബാങ്കിംഗ്, എസ്ബിഐ യോനോ ആപ്പ് എന്നിവ വഴി എസ്ബിഐ അമൃത് കലാശ് എഫ്ഡിയിൽ ചേരാം. 

ദില്ലി: ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക സ്ഥിരനിക്ഷേപ പദ്ധതിയായ അമൃത് കലാശ് ഈ മാസം അവസാനിക്കും. ഈ മാസം 15 വരെയാണ് അമൃത് കലാശ് പദ്ധതിയിൽ അംഗമാകാനുള്ള അവസരം. 

രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ ഫെബ്രുവരി 15  നാണ്  400 ദിവസത്തെ ഹ്രസ്വകാല നിക്ഷേപ പദ്ധതിയായ അമൃത് കലാശ് ആരംഭിച്ചത്. സാധാരണ ഉപഭോക്താക്കൾക്ക് 7.1% പലിശയും മുതിർന്ന പൗരന്മാർക്ക് 7.6% പലിശയും എസ്ബിഐ വാഗ്ദാനം ചെയ്യുന്നുണ്ട്. 

ALSO READ: സബ്‌സിഡി പ്രഖ്യാപിച്ച് വെറും ഒരാഴ്ച; ഒഎൻഡിസി വിറ്റത് 10,000 കിലോ തക്കാളി

ഉപഭോക്താക്കൾക്ക് എസ്ബിഐ ബ്രാഞ്ച്, ഇന്റർനെറ്റ് ബാങ്കിംഗ്, എസ്ബിഐ യോനോ ആപ്പ് എന്നിവ വഴി എസ്ബിഐ അമൃത് കലാശ് എഫ്ഡിയിൽ ചേരാം. 

പലിശ 

പ്രതിമാസ, ത്രൈമാസ, അർദ്ധ വാർഷിക ഇടവേളകളിൽ പലിശ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.

ടി.ഡി.എസ്

അമൃത് കലശ് പദ്ധതിയിൽ നിന്നുള്ള വരുമാനത്തിന് മുകളിൽ ആദായനികുതി നിയമപ്രകാരമുള്ള നികുതി ബാധകമായിരിക്കും. അതേസമയം കാലാവധി പൂർത്തിയാകുന്നതിന് മുൻപുള്ള അകാല പിന്‍വലിക്കലും വായ്പാ സൗകര്യവും ഈ പദ്ധതിയില്‍ ലഭ്യമാകും. പദ്ധതിയിൽ നിക്ഷേപിക്കേണ്ടവർക്ക് മാർച്ച് 31 വരെ അവസരമുണ്ട്. ആദായ നികുതി നിയമങ്ങൾക്കനുസൃതമായാണ് ടിഡിഎസ് ഈടാക്കുന്നത്. ആദായ നികുതി നിയമങ്ങൾക്ക് കീഴിലുള്ള ഇളവ് നേടാൻ ഫോം 15ജി/15 എച്ച് ഉപയോഗിക്കാം. 

എസ്ബിഐ എഫ്ഡി പലിശ നിരക്കുകൾ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2 കോടി രൂപയിൽ താഴെയുള്ള സാധാരണ പൗരന്മാർക്ക് 3% മുതൽ 7% വരെ പലിശ വാഗ്ദാനം ചെയ്യുന്നു, മുതിർന്ന പൗരന്മാർക്ക് 3.50% മുതൽ 7.50% വരെ പലിശ നൽകുന്നുണ്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
Read more Articles on
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും