ഉയർന്ന പലിശനിരക്കിൽ പുതിയ സ്ഥിരനിക്ഷേപ പദ്ധതിയുമായി എസ്ബിഐ

Published : Feb 22, 2023, 08:08 PM IST
ഉയർന്ന പലിശനിരക്കിൽ പുതിയ സ്ഥിരനിക്ഷേപ പദ്ധതിയുമായി എസ്ബിഐ

Synopsis

ഉയർന്ന പലിശനിരക്കാണ് നിക്ഷേപ പദ്ധതികളെ ആകർഷകമാക്കുന്നത്. നിക്ഷേപകർക്ക് സന്തോഷ വാർത്ത നല്‍കി എസ്ബിഐ

ദില്ലി: ഉയർന്ന പലിശനിരക്കാണ് നിക്ഷേപ പദ്ധതികളെ ആകർഷകമാക്കുന്നത്. ലാഭം ലക്ഷ്യമിട്ടുകൊണ്ടാണ് ഉപഭോക്താക്കൾ നിക്ഷേപ പദ്ധതികളിൽ അംഗമാകുന്നത്. അതിനാൽ തന്നെ നിക്ഷേപകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഉയർന്ന പലിശയിൽ പുതിയ നിക്ഷേപ പദ്ധതി ആരംഭിച്ചിരിക്കുകയാണ് എസ്ബിഐ. 

എസ്ബിഐയുടെ പുതിയ സ്ഥിര നിക്ഷേപ പദ്ധതിയായ 'അമൃത് കലശ്' ഫെബ്രുവരി 15 മുതൽ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. 400 ദിവസത്തെ ഹ്രസ്വകാല നിക്ഷേപത്തിന്  ഉയർന്ന പലിശനിരക്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്.

പൊതു നിക്ഷേപകർക്ക് 7.10 ശതമാനം നിരക്കിലാണ് പലിശ നൽകുക. എന്നാൽ മുതിർന്ന പൗരൻമാർക്ക് 7.60 ശതമാനം നിരക്കിൽ പലിശ നൽകുന്നുണ്ട് അമൃത് കലശ് എന്ന സ്ഥിര നിക്ഷേപപദ്ധതി. പൊതുവെ കാലാവധി കുറഞ്ഞ സഥിര നിക്ഷേപങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കാണ് നൽകാറുള്ളത്. 2013 മാർച്ച് 31 വരെയാണ് ഈ പദ്ധതിയിൽ ചേരാനുള്ള അവസരം. പ്രവാസികൾക്കും പദ്ധതിയിൽ നിക്ഷേപം നടത്താം.

ALSO READ: 'ഫ്ലൈറ്റ്. ബസ് ടിക്കറ്റുകൾ ക്യാൻസൽ ചെയ്താൽ ഇനി പൈസ നഷ്ടമാകില്ല'; പുതിയ സേവനവുമായി പേടിഎം

ആർബിഐയുടെ റിപ്പോ നിരക്ക് വർധനവിന് പിന്നാലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെബ്രുവരി 15 മുതൽ തങ്ങളുടെ നിക്ഷേപ പലിശ നിരക്കുകളിലും വർധന വരുത്തിയിരുന്നു. അഞ്ച് മുതൽ 25 വരെ ബേസിസ് പോയിന്റിന്റെ വർധനവാണ് വരുത്തിയത്. ഇതിന് പിന്നാലെയാണ് പുതിയ സ്ഥിരനിക്ഷേപ പദ്ധതിയും അവതരിപ്പിച്ചത്.

നിലവിൽ 2 വർഷം മുതൽ 3 വർഷത്തിൽ താഴെയുള്ള എസ്ബിഐ നിക്ഷേപങ്ങൾക്ക് 25 ബേസിസ് പോയിന്റിന്റ വർദ്ധനവ് വരുത്തിയിട്ടുണ്ട്. ഇത് പ്രകാരം നിക്ഷേപകർക്ക് 7 ശതമാനം പലിശ ലഭിക്കും. 3 മുതൽ 10 വർഷ വരെയുള്ള നിക്ഷേപങ്ങൾക്ക് 6.50 ശതമാനം പലിശനിരക്കാണ് നൽകുന്നത്. ഒരു വർഷം മുതൽ രണ്ട് വർഷത്തിൽ താഴെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.80 ശതമാനം പലിശ ലഭിക്കും. ഈ നിക്ഷേപങ്ങൾക്ക് 5 ബേസിസ് പോയിന്റിന്റെ വർധനവാണുള്ളത്. ഒരു വർഷം വരെയുള്ള നിക്ഷപപലിശ മാറ്റമില്ലാതെ തുടരും. രണ്ട് കോടിരൂപയ്ക്ക് താഴെയുള്ള നിക്ഷേപങ്ങൾക്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പലിശനിരക്കുയർത്തിയത്. ഒരു വർഷത്തിൽ താഴയുള്ള നിക്ഷേപങ്ങളുടെ നിരക്കിൽ മാറ്റമില്ലാതെ തുടരും.

ALSO READ: ആധാർ ലോക്ക് ചെയ്ത് സംരക്ഷിക്കാം; ദുരുപയോഗം തടയാൻ ഈസി സ്റ്റെപ്സ്

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ