Asianet News MalayalamAsianet News Malayalam

ആധാർ ലോക്ക് ചെയ്ത് സംരക്ഷിക്കാം; ദുരുപയോഗം തടയാൻ ഈസി സ്റ്റെപ്സ്

പേര്, വിലാസം, വിരലടയാളം, ഐറിസ് സ്കാനുകൾ തുടങ്ങിയ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ഭയം വേണ്ട. ആധാർ ലോക്ക് ചെയ്യാം ഈസിയായി 

Send SMS to this number for Aadhaar locking, stop misuse APK
Author
First Published Feb 22, 2023, 3:18 PM IST

രു ഇന്ത്യൻ പൗരന്റെ പ്രധാന തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. അതിനാൽ തന്നെ രാജ്യത്തെ എല്ലായിടങ്ങളിലും ഐഡന്റിറ്റി കാർഡായി ആധാർ ആവശ്യപ്പെടുന്നുണ്ട്. അതായത് സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ മുതൽ ഇന്ന് ആധാർ കാർഡ് വേണം. തിരിച്ചറിയൽ രേഖ എന്ന നിലയിൽ ആധാർ കാർഡിൽ ഉപഭോക്താവിന്റെ പേര്, താമസ വിലാസം, വിരലടയാളം, ഐറിസ് സ്കാനുകൾ തുടങ്ങിയ ബയോമെട്രിക് ക്രെഡൻഷ്യലുകൾ ഉളപ്പടെ സ്വകാര്യ വിവരങ്ങൾ അടങ്ങിയിരിക്കുന്നു. 

ആധാറിൽ ഉപഭോക്താവിന്റെ വ്യക്തിഗത വിവരങ്ങൾ ധാരാളം ഉള്ളതിനാൽ, ആധാർ  എല്ലായ്‌പ്പോഴും സുരക്ഷിതമായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. എൽന്നാൽ പലർക്കും ഇത് എങ്ങനെ ചെയ്യണമെന്ന് അറിയില്ല. ആധാർ കാർഡ് ഉപയോക്താക്കൾക്ക് എസ്എംഎസ് വഴി അവരുടെ ആധാർ നമ്പറുകൾ ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും കഴിയും. ഇത് ചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ ആധാർ കാർഡ് വിശദാംശങ്ങൾ ദുരുപയോഗം ചെയ്യാൻ ആർക്കും കഴിയില്ല. 

ALSO READ: വിരമിക്കുന്നതിന് മുമ്പ് തന്നെ ഒരു ലക്ഷം പ്രതിമാസ പെൻഷൻ; പ്രീമിയം ഒറ്റ തവണ മാത്രം

ആധാർ നമ്പർ ലോക്ക് ചെയ്യുന്നത് വളരെ എളുപ്പമാണ്. ഇങ്ങനെ ലോക്ക് ചെയ്ത കഴിഞ്ഞാൽ ആർക്കും നിങ്ങളുടെ ആധാർ നമ്പർ ഉപയോഗിക്കാനോ അതിലൂടെ പരിശോധന നടത്താനോ കഴിയില്ല. ഒരു വ്യക്തി  സ്ഥിരീകരണത്തിനായി നിങ്ങളുടെ ആധാർ നമ്പർ ഉപയോഗിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ വെർച്വൽ ഐഡന്റിഫിക്കേഷൻ ഉപയോഗിക്കേണ്ടതുണ്ട്. നിങ്ങളുടെ ആധാർ കാർഡുകളുടെ ദുരുപയോഗം ഒഴിവാക്കാൻ ഈ സംവിധാനം സഹായിക്കും. വെർച്വൽ ഐഡന്റിഫിക്കേഷൻ വഴി നിങ്ങളുടെ ആധാർ കാർഡുകൾ എങ്ങനെ ലോക്ക് ചെയ്യാം എന്നറിയാം. 

നിങ്ങളുടെ ആധാർ നമ്പർ ലോക്ക് ചെയ്യുന്നതിന് യുഐഡിഎഐ വെബ്‌സൈറ്റ് (https://resident.uidai.gov.in/aadhaar-lockunlock) സന്ദർശിക്കാം,  'എന്റെ ആധാർ' എന്ന തലക്കെട്ടിന് താഴെയുള്ള ആധാർ ലോക്ക് & അൺലോക്ക് സേവനങ്ങളിൽ ക്ലിക്ക് ചെയ്യുക. ഇതിൽ എങ്ങനെ ആധാർ ലോക്ക് ചെയ്യാം എന്ന വിശദാംശങ്ങൾ ഉണ്ട്. യുഐഡിഎഐ ലോക്ക് റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് യുഐഡിഎഐ നമ്പർ,  മുഴുവൻ പേര്, പിൻ കോഡ് എന്നിവ നൽകുക. ഒട്ടിപി ലഭിക്കാൻ, 1947-ലേക്ക് നിങ്ങളുടെ ആധാർ നമ്പറിന്റെ 4, 8 നമ്പറുകൾക്ക് ശേഷം LOCKUID എന്ന് എഴുതിയ സന്ദേശം അയക്കുക. ഒട്ടിപി ലഭിച്ചു കഴിഞ്ഞാൽ സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.  ഇതിനുശേഷം, നിങ്ങളുടെ ആധാർ നമ്പർ വെരിഫിക്കേഷനായി ഉപയോഗിക്കാൻ ആർക്കും കഴിയില്ല.

ALSO READ: ടാറ്റയുടെ പിറകെകൂടി മുൻനിര ഇൻഷുറൻസ് കമ്പനികൾ; ലക്ഷ്യം 'എയർ ഇന്ത്യ'!

Latest Videos
Follow Us:
Download App:
  • android
  • ios