പലിശ ഉയർത്തി എസ്ബിഐ; ഇഎംഐ കുത്തനെ ഉയരും

Published : Dec 15, 2022, 05:27 PM IST
പലിശ ഉയർത്തി എസ്ബിഐ; ഇഎംഐ കുത്തനെ ഉയരും

Synopsis

വായ്പാ നിരക്കുകൾ ഉയർത്താൻ എസ്ബിഐ. വിവിധ വായ്പ എടുത്താവുടെ നടുവൊടിയും. ഇഎംഐ ചെലവേറിയതാകുന്നു. പുതുക്കിയ നിരക്കുകൾ അറിയാം  

രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പ നിരക്കുകൾ ഉയർത്തി. എല്ലാ കാലയളവുകളിലേക്കുമുള്ള എംസിഎൽആർ എസ്ബിഐ ഉയർത്തിയിട്ടുണ്ട്.  25 ബേസിസ് വർദ്ധനയാണ് ഉണ്ടാകുക. ബാങ്കിന്റെ വെബ്‌സൈറ്റ് പ്രകാരം 2022 ഡിസംബർ 15 മുതൽ അതായത് ഇന്ന് മുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വരും. ഇതോടെ വിവിധ വായ്പകളുടെ മുകളിലുള്ള ഇ എം ഐ കുതിച്ചുയരും. 

റിസർവ് ബാങ്ക് റിപ്പോ നിരക്ക് 35 ബേസിസ് പോയിൻറ്  ഉയർത്തിയതിന് ശേഷം രാജ്യത്തെ സ്വകാര്യ പൊതുമേഖലാ ബാങ്കുകൾ നിക്ഷേപ വായ്പാ നിരക്കുകൾ ഉയർത്തി തുടങ്ങിയിരുന്നു. മേയ് മാസത്തിൽ 40 ബേസിസ് പോയിന്റും ജൂൺ, ആഗസ്ത്, സെപ്റ്റംബർ മാസങ്ങളിൽ 50 ബേസിസ് പോയിന്റ് വീതവും വർധിപ്പിച്ചതിന് ശേഷം തുടർച്ചയായി അഞ്ചാമത്തെ നിരക്ക് വർധനയാണിത്. 2022 മെയ് മുതൽ ആർബിഐ ആകെ 2.25 ശതമാനമാണ് നിരക്ക് ഉയർത്തിയത്.

എസ്ബിഐയുടെ പുതുക്കിയ നിരക്കുകൾ അറിയാം

പുതിയ പരിഷ്കരണത്തോടെ എസ്ബിഐയുടെ എംസിഎൽആർ ഒറ്റരാത്രികൊണ്ട് 7.60 ശതമാനത്തിൽ നിന്ന് 7.85 ശതമാനമായി ഉയർന്നു. ഒരു മാസത്തേക്കുള്ള എം‌സി‌എൽ‌ആർ 7.75 ശതമാനത്തിൽ നിന്ന് 8.00 ശതമാനം ആയി ഉയർത്തി. ആറ് മാസത്തേയും ഒരു വർഷത്തേയും കാലാവധിക്കുള്ള വായ്പാ നിരക്ക് 8.05 ശതമാനത്തിൽ നിന്ന് 8.30 ശതമാനംയി  ഉയർത്തി.

രണ്ട് വർഷത്തെ എംസിഎൽആർ 8.25 ശതമാനത്തിൽ നിന്ന് 8.50 ശതമാനമായി ഉയർന്നപ്പോൾ മൂന്ന് വർഷത്തെ എംസിഎൽആർ റിവിഷൻ കഴിഞ്ഞ് 8.35 ശതമാനത്തിൽ നിന്ന് 8.60 ശതമാനമായി ഉയർത്തി. 
 

PREV
Read more Articles on
click me!

Recommended Stories

ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്
റഷ്യന്‍ വിപണി പിടിക്കാന്‍ ഇന്ത്യ; മുന്നൂറോളം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ നീക്കം