പലതുണ്ട് ലക്ഷ്യം; ആകർഷകമായ ആനുകൂല്യങ്ങളുമായി എസ്ബിഐ വരുന്നു, കറന്റ്, സേവിംഗ്‌സ് അക്കൗണ്ട് ആരംഭിക്കാൻ പദ്ധതി

Published : Apr 23, 2023, 09:13 PM ISTUpdated : Apr 23, 2023, 11:37 PM IST
പലതുണ്ട് ലക്ഷ്യം;  ആകർഷകമായ ആനുകൂല്യങ്ങളുമായി എസ്ബിഐ വരുന്നു, കറന്റ്, സേവിംഗ്‌സ് അക്കൗണ്ട് ആരംഭിക്കാൻ  പദ്ധതി

Synopsis

പുതിയ കറന്റ്, സേവിംഗ്‌സ് അക്കൗണ്ടുകൾ ആരംഭിക്കാനുള്ള പദ്ധതിയുമായി എസ്ബിഐ

ഈ സാമ്പത്തികവർഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ  കറണ്ട് അക്കൗണ്ടിന്റെയും (50,000 രൂപയും  50 ലക്ഷം ബാലൻസും ഉള്ളത്), 'പരിവാർ' സേവിംഗ്സ് അക്കൗണ്ടിന്റെയും  പുതിയവാരിയന്റുകൾ തുടങ്ങാൻ പദ്ധതിയിടുന്നു. ഡെപ്പോസിറ്റ് ഗ്രോത്തും, ക്രെഡിറ്റ് ഗ്രോത്തും തമ്മിലുള്ള അന്തരം കുറക്കുന്നതിനായാണ് പുതിയ വാരിയന്റുകൾ തുടങ്ങാൻ പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ടുകൾ

കഴിഞ്ഞ ഏതാനും പാദങ്ങളിലെ ഡെപ്പോസിറ്റ് വളർച്ചയുടെ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതികൾക്ക് തുടക്കമിടുന്നത്. പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ ആഭ്യന്തര നിക്ഷേപം 2022 അവസാനത്തോടെ 8.86 ശതമാനം ആണ് വർധിച്ചത്.  അതേസമയം ആഭ്യന്തര അഡ്വാൻസുകൾ 16.91 ശതമാനവും ഉയർന്നു.

2023- 24 സാമ്പത്തിക വർഷത്തിൽ ആഭ്യന്തര നിക്ഷേപവും ആഭ്യന്തര അഡ്വാൻസും യഥാക്രമം 12 ശതമാനവും 16 ശതമാനവും വളർച്ച കൈവരിക്കുമെന്നാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്. മാത്രമല്ല ഉയർന്ന മൂല്യമുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ കറന്റ് അക്കൗണ്ട് വേരിയന്റ് തുടങ്ങുന്നത്. പുതിയ വേരിയൻകൾ തുടങ്ങുന്നതോടെ, ഉപഭോക്താക്കളുടെ എണ്ണം വർധിപ്പിക്കാനും, കൂടുതൽ നിക്ഷേപം ആകർഷിക്കാനും കഴിയുമെന്നാണ് ബാങ്ക് വിലയിരുത്തുന്നത്. 

പ്രത്യേകിച്ച് റീട്ടെയിൽ ഉപഭോക്താക്കളിൽ നിന്ന് നിക്ഷേപം വർധിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി കൂടുതൽ ആകർഷകമായ ആനുകൂല്യങ്ങളും, സേവനങ്ങളും നൽകും. കറന്റ് അക്കൗണ്ടുകളുടെയും സേവിംഗ്സ് അക്കൗണ്ടുകളുടെയും പുതിയ വകഭേദങ്ങൾ അവതരിപ്പിക്കുന്നതിലൂടെ, ഉപഭോക്താക്കൾക്ക് കൂടുതൽ  സൗകര്യങ്ങൾ ലഭ്യമാക്കിക്കൊണ്ട്, ,ബാങ്കിംഗ് മേഖലയിലെ വിപണി വിഹിതം വർദ്ധിപ്പിക്കാമെന്നുമാണ് ബാങ്ക് കണക്കുകൂട്ടൽ.

എല്ലാ കുടുംബങ്ങൾക്കും എസ്ബി അക്കൗണ്ടുകൾ എസ്ബിഐ നൽകുന്ന വിശദാംശങ്ങൾ പ്രകാരം,  നിർദ്ദിഷ്ട പരിവാർ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിന് നിരവധി സവിശേഷതകളുണ്ട്.  ഇൻഷുറൻസ്/ആരോഗ്യ പരിശോധന/ലോക്കർ വാടകയിൽ ഇളവ് തുടങ്ങിയ അധിക ഫീച്ചറുകൾ അടങ്ങുന്നതായിരിക്കും പരിവാർ സേവിംഗ്‌സ് അക്കൗണ്ട്. ഈ അക്കൗണ്ട് ആരംഭിക്കുന്നതോടെ, ഉപഭോക്താക്കൾ അവരുടെ കുടുംബാംഗങ്ങൾക്കായി കൂടി ബാങ്ക് അക്കൗണ്ട് തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read more:  നിങ്ങളുടെ പാൻ കാർഡ് ദുരുപയോഗം ചെയ്യപ്പെട്ടോ? പരിശോധിക്കാം, പാൻ ആധാർ കാർഡുകൾ സുരക്ഷിതമാക്കാൻ ആറ് വഴികൾ

മാത്രമല്ല എൻആർഐ ഉപഭോക്താക്കൾക്ക് അനുയോജ്യമായ കൂടുതൽ പദ്ധതികൾ തുടങ്ങാനും,  പ്രവർത്തനരഹിതമായ അക്കൗണ്ടുകളുള്ള ഉപഭോക്താക്കളുമായുള്ള ബന്ധം പുനരാരംഭിക്കാനും, എക്‌സ്‌ചേഞ്ച് ഹൗസുകളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും എസ്ബിഐ പദ്ധതിയിടുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും